കക്കട്ടിൽ: (kuttiadinews.in) കുന്നുമ്മൽ ഗ്രാമപ്പഞ്ചായത്ത് ഏഴാം വാർഡിൽ സമഗ്ര സാമൂഹികാധിഷ്ഠിത ജീവിതരോഗ പ്രതിരോധ നിയന്ത്രണ പരിപാടി ജീവതാളം തുടങ്ങി. ഇതിൻ്റെ ഭാഗമായി പരിശോധനയും രോഗനിർണയവും നടത്തി.
ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സി.പി. സജിത ഉദ്ഘാടനം ചെയ്തു. എം.വി. രഘേശൻ അധ്യക്ഷനായി. വി.പി. നാണു, പറമ്പത്ത് കുമാരൻ, സി. നാരായണൻ, കെ. കണ്ണൻ, രവീന്ദ്രൻ, രാജീവൻ, റീന എന്നിവർ സംസാരിച്ചു.
#jeevathalam #comprehensive #community #based #disease #prevention #control #program #started #KunummalPanchayath