കുറ്റ്യാടി: (kuttiadinews.in) കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന്റെയും കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്‌താഭിമുഖ്യത്തിൽ സംരംഭകത്വ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.


കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ബ്ലോക്ക് വികസന സ്റ്റാൻസിംഗ് കമ്മറ്റി ചെയർപേഴ്സൺ എൻ.കെ.ലീലയുടെ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ സെമിനാർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് മെമ്പർ കെ.സി. മുജീബ് റഹ്മാൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് കുന്നുമ്മൽ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ സിജിത്ത്. എ.പി. സ്വാഗതവും എന്റർപ്രൈസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ് ജിനിൽ എം.കെ. നന്ദിയും പറഞ്ഞു.
തുടർന്ന് സംരംഭകത്വം സാധ്യതകൾ എന്ന വിഷയത്തിൽ അജിത് കുമാർ സി.എസ്, വ്യവസായ വകുപ്പിന്റെ സംരംഭകർക്കുള്ള പദ്ധതികൾ സംബന്ധിച്ച് അനശ്വര ഇ ഡി.ഇ, ജിനിൽ എം.കെ. എന്നിവരും, ബാങ്കിംഗ് സംബന്ധിച്ച് ഗോപിനാഥൻ പി. എന്നിവർ ക്ലാസുകൾ എടുത്തു.
#Organized #entrepreneurship #awareness #seminar