---
title: "#camp| സമന്വയം; എൻഎസ്എസ് ക്യാമ്പുകൾക്ക് ജില്ലയിൽ തുടക്കമായി"
english_title: "#synchronization #NSS #camps #started #district"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/172465/synchronization-nss-camps-started-district"
published_at: "2023-12-26T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658aff6ad64e8_camp.jpg"
keywords: []
---

# #camp| സമന്വയം; എൻഎസ്എസ് ക്യാമ്പുകൾക്ക് ജില്ലയിൽ തുടക്കമായി

> **Lead Summary:** **കാവിലുംപാറ : [**ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം ക്രിസ്മസ് അവധിക്കാലത്ത് സംഘടിപ്പിക്കുന്ന സപ്തദിന സഹവാസ ക്യാമ്പുകൾക്ക് ജില്ലയിൽ തുടക്കമായി 156 യൂണിറ്റുകളിൽ നിന്നായി 7800 വളണ്ടിയർമാരാണ് ഈ അവധിക്കാലത്ത് വിവിധ കർമ്മ പരിപാടികളിൽ പങ്കാളികളാവുന്നത്.

## Article Content

**കാവിലുംപാറ : [**ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം ക്രിസ്മസ് അവധിക്കാലത്ത് സംഘടിപ്പിക്കുന്ന സപ്തദിന സഹവാസ ക്യാമ്പുകൾക്ക് ജില്ലയിൽ തുടക്കമായി 156 യൂണിറ്റുകളിൽ നിന്നായി 7800 വളണ്ടിയർമാരാണ് ഈ അവധിക്കാലത്ത് വിവിധ കർമ്മ പരിപാടികളിൽ പങ്കാളികളാവുന്നത്.

ഈ വർഷം പ്രധാന പ്രവർത്തനമായി ഏറ്റെടുത്തിരിക്കുന്നത് മാലിന്യം നിറഞ്ഞ ഒരു പൊതു സ്ഥലത്തെ മനോഹരമാക്കി പൂന്തോട്ടം ആക്കി മാറ്റുന്ന സ്നേഹാരാമം പദ്ധതിയാണ് ഒപ്പം രക്തദാന പദ്ധതി സ്നേഹ സംഗമം സമദർശൻ തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടും .

ക്യാമ്പിൻ്റെ ജില്ലാതല ഉദ്ഘാടനം വടക്കുമ്പാട് എച്ച് എസ് എസ് എൻ എസ് എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിൽ നാദാപുരം എം എൽ എ ഇ കെ വിജയൻ നിർവ്വഹിച്ചു . ചടങ്ങിൽ എൻ എസ് എസ് ജില്ലാ കോഡിനേറ്റർ എസ് ശ്രീജിത്ത് മുഖ്യ അതിഥിയായി .

കാവിലും പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ജി ജോർജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ആർ ബി കവിത എൻ എസ് എസ് സന്ദേശം നൽകി. കാവിലുംപാറ സ്കൂൾ എച്ച് എം രത്നവല്ലി, വി സലീഷ് ബാബു, കെ ടി രാജൻ മാസ്റ്റർ, ചടങ്ങിന് ആശംസകൾ അറിയിച്ചു. സ്വാഗത സംഘം ചെയർമാൻ പി.കെ രാജീവൻ സ്വാഗതവും പ്രോഗ്രാം ഓഫീസർ ഇ ബിന്ദു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/172465/synchronization-nss-camps-started-district)