വട്ടോളി: (kuttiadinews.in) കേരള സർക്കാർ ക്ഷീര വികസന വകുപ്പിൻ്റെയും, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൻ്റെയും ആഭിമുഖ്യത്തിൽ വട്ടോളി നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് ഡയറി ക്ലബ് കോഴിക്കോട് മിൽമ ഡയറിയിൽ സന്ദർശനം നടത്തി.
ഡയറി ക്ലബ് അംഗങ്ങൾക്ക് മിൽമയുടെ പ്രവർത്തങ്ങളെ സംബന്ധിച്ച് വിശദീകരിച്ചു നൽകി. ബ്ലോക്ക് പ്രസിഡന്റ് കെ പി ചന്ദ്രി, വൈസ് പ്രസി: മുഹമ്മദ് കക്കട്ടിൽ, വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സ്ൺ എൻ കെ ലീല, ഡയറി ഓഫീസർ സജിത പി, ലീന ടി, മഹേഷ് കെ.കെ, അദ്ധ്യാപകരായ ദിവ്യ പി.പി, അർജുൻ, റിഷിക, അഭിരാം എന്നിവർ നേതൃത്വം നൽകി.
#study #tour #Student #Dairy #Club #visited #MilmaDairy #Kozhikode