---
title: "#felicitated | ദേശീയ- സംസ്ഥാന തലങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു "
english_title: "#Talents #who #shown #excellence #national #state #levels #felicitated"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/183942/talents-who-shown-excellence-national-state-levels-felicitated"
published_at: "2024-02-12T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ca00d61a1bb_felicitate.jpg"
keywords: []
---

# #felicitated | ദേശീയ- സംസ്ഥാന തലങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു 

> **Lead Summary:** **തൊട്ടിൽപാലം: [** എ. ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിവിധ മേളകളിൽ പങ്കെടുത്ത് ദേശീയ -സംസ്ഥാന തലങ്ങളിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു.

## Article Content

**തൊട്ടിൽപാലം: [** എ. ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിവിധ മേളകളിൽ പങ്കെടുത്ത് ദേശീയ -സംസ്ഥാന തലങ്ങളിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു.

ഭോപ്പാലിൽ വച്ച് നടക്കുന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഡെല്ലാ മരിയ ബേബി, അനുപ്രിയ കെ.ആർ, പ്രോജക്ട് ഗൈഡ് ഷിബിൻ മാത്യു എന്നിവരെ കാവലുംപാറ കൃഷി ഓഫീസർ അനുഷ്ക പവിത്രൻ മൊമെന്റോ നൽകി ആദരിച്ചു.

കൂടാതെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിമിക്രിയിൽ എ ഗ്രേഡ് നേടിയ അഭിരാം കെ.പി,സംസ്ഥാന പ്രവർത്തിപരിചയ മേളയിൽ എ ഗ്രേഡ് കരസ്ഥമാക്കിയ എയ്ഞ്ചൽ മരിയ റോയ്, 52-ാമത് കേരള സ്റ്റേറ്റ് സ്കൂൾ സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ഹരിദേവ് പി.കെ, അഭിനവ് കെ. പി, അഹൽ ജ്യോതിസ്, സംസ്ഥാന വാർത്താ വായന മത്സരത്തിൽ ബി ഗ്രേഡ് കരസ്ഥമാക്കിയ അലക്സ് ഡെന്നീസ് എന്നീ വിദ്യാർത്ഥികളെയും സർട്ടിഫിക്കറ്റും മൊമെന്റോയും നൽകി ആദരിച്ചു.

ഹൈസ്കൂൾ വിഭാഗത്തിൽ സംസ്ഥാന പ്രവർത്തിപരിച മേളയിൽ പ്ലാസ്റ്റർ ഓഫ് പാരീസ് ഉത്പന്നങ്ങൾ നിർമിക്കുന്നതിൽ എ ഗ്രേഡ് കരസ്ഥമാക്കിയ അബിൻ പി.സി, സയൻസ് ടാലൻറ് സെർച്ച് പരീക്ഷയിൽ എ ഗ്രേഡ് കരസ്ഥമാക്കിയ പ്രിൻസ് കക്കടവിൽ എന്നീ വിദ്യാർത്ഥികളും ശ്രീമതി അനുഷ്ക പവിത്രനിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങി.

പി.ടി.എ പ്രസിഡണ്ട് ശ്രീ.നിനീഷ് വി.പി, എസ്.എം.സി ചെയർമാൻ ശ്രീ. കെ. പി സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ മാനേജർ ഫാ. സിജോ എടക്കരോട്ട് അധ്യക്ഷനായ ചടങ്ങിൽ ശ്രീ. ജിജി കട്ടക്കയം സ്വാഗതവും പ്രിൻസിപ്പാൾ ബിന്ദു മൈക്കിൾ നന്ദിയും അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/183942/talents-who-shown-excellence-national-state-levels-felicitated)