കുന്നുമ്മൽ: (kuttiadinews.in) കുന്നുമ്മൽ സാമൂഹ്യ ആരോഗ്യ കേന്ദ്ര ഐസൊലേഷൻ വാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി സ്വാഗതം പറഞ്ഞു.
അപ്രതീക്ഷിതമായ പകർച്ചവ്യാധികളെ നേരിടുക ഇവ പടരാതിരിക്കാൻ വേണ്ട ചികിത്സ നൽകുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാനസർക്കാർ ഓരോ നിയോജക മണ്ഡലത്തിലും 10 ബെഡുകളോട് കൂടിയ ഐസൊലേഷൻ വാർഡ് നിർമ്മിച്ചത്.
കെ. പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ മുഖ്യാതിഥിയായ ചടങ്ങിൽ കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, ലീബ സുനിൽ ( ചെയർപേഴ്സൺ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ബ്ലോക്ക് പഞ്ചായത്ത് ) എൻ. കെ ലീല (ചെയർപേഴ്സൺ വികസന കാര്യം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത്)
കുഞ്ഞിരാമൻ (ചെയർപേഴ്സൺ ക്ഷേമകാര്യം) വിശ്വൻമാസ്റ്റർ( മെമ്പർ ബ്ലോക്ക് പഞ്ചായത്ത് ) മുരളി (മെമ്പർ കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ) കെ കെ സുരേഷ് ചന്ദ്രൻ, സുരേഷ് ബാബു, സി. വി.അഷറഫ്, നീലിയോട് നാണു, രാജൻ മാസ്റ്റർ.വി, എം. എം രാധാകൃഷ്ണൻ, അജിത നടേമ്മൽ എന്നിവർ ആശംസ അറിയിച്ച ചടങ്ങിൽ കുറ്റ്യാടി ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ ശിവദാസ് നന്ദി പറഞ്ഞു.
#Kunummal #Social #HealthCenter #inaugurated #IsolationWard