---
title: "#Waterlogging|കനത്ത മഴയിൽ കുറ്റ്യാടി ടൗണിൽ വെള്ളക്കെട്ട്"
english_title: "#Waterlogging   #Kuttyadi #town #due  #heavy #rain"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/207103/waterlogging-kuttyadi-town-due-heavy-rain"
published_at: "2024-05-23T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664f2e42504e6_rain.jpg"
keywords: []
---

# #Waterlogging|കനത്ത മഴയിൽ കുറ്റ്യാടി ടൗണിൽ വെള്ളക്കെട്ട്

> **Lead Summary:** കുറ്റ്യാടി : (**vatakara.truevisionnews.com)**ബുധനാഴ്ച രാത്രിയിൽ പെയ്ത മഴയിൽ കുറ്റ്യാടി ടൗണിന്റെ വിവിധഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.

## Article Content

കുറ്റ്യാടി : (**vatakara.truevisionnews.com)**ബുധനാഴ്ച രാത്രിയിൽ പെയ്ത മഴയിൽ കുറ്റ്യാടി ടൗണിന്റെ വിവിധഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.

തൊട്ടിൽപ്പാലം, നാദാപുരം, മരുതോങ്കര റോഡുകളിലെ വിവിധഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതിനെത്തുടർന്ന് ഗതാഗതം ദുഷ്കരമായി.

വിവിധ കച്ചവടസ്ഥാപനങ്ങളിലും വെള്ളംകയറി. ഓവുചാൽ സംവിധാനം കാര്യക്ഷമമല്ലാത്തതാണ് മഴയിൽ വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/207103/waterlogging-kuttyadi-town-due-heavy-rain)