May 26, 2024 07:26 AM

കുറ്റ്യാടി: (kuttiadi.truevisionnews.com)  ഇനി വരുന്ന തലമുറയ്ക്ക് പുതിയ വിദ്യാഭ്യാസം പകരാം അധ്യാപകരും പരിശീലനം നേടി.

ഇവിടെ അമ്മ ടീച്ചർ പഠിക്കാനെത്തിയത് കൈകുഞ്ഞുമായി. പേരാമ്പ്ര ബി.ആർ സി യിൽ കഴിഞ്ഞ അഞ്ചു ദിവസം നീണ്ടു നിന്ന അധ്യാപക കോഴ്സിലാണ് രണ്ടു മാസം പ്രായമായ കൈകുഞ്ഞുമായി അധ്യാപിക എത്തിയത്.

തൊട്ടിൽപ്പാലം മൊയ്‌ലോത്തറയിലെ നീതു ടീച്ചറും കുഞ്ഞുമാണ് പരിശീലന കേന്ദ്രത്തിൽ ശ്രദ്ധേയരായത്. അധിക വീടുകളിലും അണുകുടുംബമായതോടെ കുട്ടികളെ നോക്കാൻ പോലും കഴിയാതെ ബുദ്ധിമുട്ടുന്ന ഇത്തരം അധ്യാപികമാരുടെ ആത്മാർതയാണ് ഇവിടെ ദൃശ്യമായത്.

കോഴ്സിൻ്റെ അഞ്ച് ദിവസത്തെ പരിശീലനം പൂർത്തിയാക്കിയശേഷമാണ് നീതു ടീച്ചർ വീട്ടിലേക്ക് മടങ്ങിയത്.

കോഴ്സ് പൂർത്തിയാക്കി മടങ്ങുന്നതിനു മുമ്പ് ബി.പി.ഒ നിത ടീച്ചർക്കും ആർ പി മാർക്കുമൊപ്പം കൈക്കുഞ്ഞുമായി ഫോട്ടോ എടുക്കാനും ടീച്ചർ മറന്നില്ല. 

#Baby #learn #teacher #came #training #course #hand #hand

Next TV

Top Stories