---
title: " #wayanad | വയനാട് നടപ്പാതയിലെ കുഴിയിൽ വീണു യുവതി:  രക്ഷകരായത് നാട്ടുകാർ"
english_title: "#Woman #fell #into  #pit  #Wayanad #footpath #Locals #rescued "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/212999/woman-fell-into-pit-wayanad-footpath-locals-rescued"
published_at: "2024-06-18T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667177a9a67f5_ktdy.jpg"
keywords: []
---

#  #wayanad | വയനാട് നടപ്പാതയിലെ കുഴിയിൽ വീണു യുവതി:  രക്ഷകരായത് നാട്ടുകാർ

> **Lead Summary:** **കുറ്റ്യാടി:[ **വയനാട് റോഡിലെ നടപ്പാതയിലെ കുഴിയിൽ വീണു യുവതി. രക്ഷകരായത് നാട്ടുകാർ.

## Article Content

**കുറ്റ്യാടി:[ **വയനാട് റോഡിലെ നടപ്പാതയിലെ കുഴിയിൽ വീണു യുവതി. രക്ഷകരായത് നാട്ടുകാർ.

രണ്ടര വർഷം മുമ്പ് പണി ആരംഭിച്ചു ഇനിയും തീരാത്ത പൊതുമരാമത്തിന്റെ കടുകാര്യസ്ഥതയുടെ ഒടുവിലത്തെ ഉദാഹരണമായി അപകടം.

ഷെയ്ഡ് മെഡിക്കൽ സെൻററിൽ പരിശോധന കഴിഞ്ഞ് തിരിച്ചു പോവുകയായിരുന്നു പന്തിരിക്കര സ്വദേശിയായ യുവതി. കോൺഗ്രസ് ഓഫീസിന് സമീപത്തെ കുഴിയിൽ കാലു മുഴുവൻ താണുപോയ ഇവരെ സമീപത്തുണ്ടായിരുന്ന ഹരീഷ് ചിട്ടയിൽ എന്നയാൾ രക്ഷപ്പെടുത്തുകയായിരുന്നു.

ഇവരെ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചു വിട്ടയച്ചു. രണ്ടര വർഷം മുമ്പ് നവീകരിക്കാൻ ആരംഭിച്ചതാണ് കുറ്റ്യാടി - വയനാട് റോഡിലെ കേവലം 400 മീറ്റർ.

ഇനിയും അത് പൂർത്തിയായിട്ടില്ല. ഇതിനിടെ നിരവധി അപകടങ്ങളും ഉണ്ടായി. നവീകരണം പൂർത്തിയാക്കാത്തതിൽ പ്രതിഷേധം വ്യാപകമാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/212999/woman-fell-into-pit-wayanad-footpath-locals-rescued)