---
title: "#svep | എസ് വി ഇ പി പദ്ധതി; കുന്നുമ്മൽ ബ്ലോക്കിൽ സന്ദർശനം നടത്തി മിസോറാം സംഘം "
english_title: "#SVEP #Project #Mizoram #team #visited #Kunummal #block"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/219219/svep-project-mizoram-team-visited-kunummal-block"
published_at: "2024-07-11T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66900b98dd9a5_kunnummal.jpg"
keywords: []
---

# #svep | എസ് വി ഇ പി പദ്ധതി; കുന്നുമ്മൽ ബ്ലോക്കിൽ സന്ദർശനം നടത്തി മിസോറാം സംഘം 

> **Lead Summary:** **കുറ്റ്യാടി: **എസ് വി ഇ പി പദ്ധതിയെ കുറിച്ച് പഠിക്കാൻ മിസോറാം പ്രതിനിധി സംഘം കുന്നുമ്മൽ ബ്ലോക്കിൽ സന്ദർശനം നടത്തി. 2033 ൽ കേരളത്തിലെ 57 ബ്ലോക്കിൽ :എസ് വി ഇ പി പദ്ധതിക്ക് ആദ്യം തുടക്കം കുറിച്ചത് .

## Article Content

**കുറ്റ്യാടി: **എസ് വി ഇ പി പദ്ധതിയെ കുറിച്ച് പഠിക്കാൻ മിസോറാം പ്രതിനിധി സംഘം കുന്നുമ്മൽ ബ്ലോക്കിൽ സന്ദർശനം നടത്തി. 2033 ൽ കേരളത്തിലെ 57 ബ്ലോക്കിൽ :എസ് വി ഇ പി പദ്ധതിക്ക് ആദ്യം തുടക്കം കുറിച്ചത് .

5 വർഷം കാലാവധിയുള്ള പദ്ധതിക്ക് 5 .25 .കോടി തുകയാണ് അനുവദിച്ചത് . ഇതിനിടെ 2400 സംരഭത്തിൽ 350 സംരഭം തുടങ്ങിയിട്ടുണ്ട്.

ഇതിൽ 325 വ്യക്തികത സംരഭവും 25 ഗ്രൂപ്പ് സംരഭവുമാന് തുടങ്ങിയത് ഇതിന്റെ ഭാഗമായി 400 വനിതകൾക്കും 25 പുരുഷൻമാർക്കും ജോലി കൊടുക്കാൻ സാധിച്ചു .

മൂല്യവർധിത ഉൽപ്പന്നമായ ചിപ്സ്, പാൽ, പഴവർഗങ്ങൾ, പരമ്പരാകത തൊഴിൽ സംരഭം ബ്യൂട്ടിപാർലർ ടൂറിസം തുടങ്ങിയ മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചു .

കുന്നുമ്മൽ ബ്ലോക്ക് പ്രസി: കെപി ചന്ദ്രി, വൈസ് പ്രസി:മുഹമദ് കക്കട്ടിൽ, എസ് വി ഇ പി ജില്ലക്കോർഡിനേറ്റർ സ്നേഹ ഏകെ, എസ് വി ഇ പി മെന്റർ ലിഷ, ബ്ലോക്ക് ചെയർപേഴ്സൺ,സി എച്ച് ഗോഗുൽദാസ് തുടങ്ങിയവർ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/219219/svep-project-mizoram-team-visited-kunummal-block)