കുറ്റ്യാടി : (kuttiadi.truevisionnews.com)ജൂലൈ 23ന് നടക്കുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിൻറെ 'മഴയാത്ര'യുടെ അനുബന്ധ പരിപാടിയായ 'മഴ വര' ചാത്തൻകോട്ട് നട എ ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.
ചിത്രകാരനും സ്കൂൾ മാനേജരുമായ റവ ഫാദർ സിജോ എടക്കാറോട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ ശ്രീനി പാലേരി അധ്യക്ഷനായി.
റഹ്മാൻ കൊഴുക്കല്ലൂർ മുഖ്യപ്രഭാഷണം നടത്തി. സേവ് ചെയർമാൻ ഇ കെ സുരേഷ് കുമാർ മെമെൻ്റോകളും പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ സാക്ഷ്യപത്രങ്ങളും വിതരണം ചെയ്തു.
സെഡ് എ സൽമാൻ മഴയാത്ര വിശദീകരണം നടത്തി. സ്വാഗതസംഘം ജനറൽ കൺവീനർ ഹാഫിസ് വലിയ പറമ്പത്ത്, കൺവീനർ വി പി അബ്ദുല്ലത്തീഫ്, ട്രഷറർ എം ഷെഫീക്ക്, സ്കൂൾ പ്രിൻസിപ്പൽ ബിന്ദു മൈക്കൽ, ഹെഡ്മിസ്ട്രസ് ജയ ജേക്കബ്, പിടിഎ പ്രസിഡണ്ട് വി പി നിനീഷ്, ചുരം സംരക്ഷണ സമിതി കൺവീനർ വി പി റിനീഷ്, സിനോജ് ജോസ് തുടങ്ങിയവർ സംസാരിച്ചു.
15 ചിത്രകല അധ്യാപകരും 50ലേറെ വിദ്യാർഥികളും പ്രകൃതി ദൃശ്യങ്ങൾ ക്യാൻവാസിൽ പകർത്തി. ഇവ പിന്നീട് ലേലം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ, വേൾഡ് മലയാളി ഫെഡറേഷൻ, അലയൻസ് ഇൻറർനാഷണൽ, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കുറ്റ്യാടി ബ്രാഞ്ച്, ചുരം ഡിവിഷൻ ഹെൽപ്പ് കെയർ കുറ്റിയാടി, ജെ സി ഐ കുറ്റിയാടി ടൗൺ, മയ്യഴിപ്പുഴ സംരക്ഷണ സമിതി എന്നീ സംഘടനകളുമായി ചേർന്നാണ് ഇത്തവണ മഴയാത്ര നടത്തുന്നത്.
#rain #trip #Chattankot #Nata #AJ #John #Memorial #Higher #Secondary #organized #Mazha #Vara