ചങ്ങരോത്ത്: (kuttiadi.truevisionnews.com)പഞ്ചായത്തിലെ ഒന്ന്-രണ്ട് വാർഡുകളിൽ പെട്ട റോഡുകൾ തകർന്നു തരിപ്പണമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാവാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ.
നടപടി ആയിട്ടില്ല എന്നു മാത്രമല്ല, വെള്ളത്തിന് വേണ്ടി പൈപ്പിടാൻ പൊട്ടിച്ച് നാശമാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരെ നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് കുഴികൾ രൂപപ്പെട്ട സ്ഥലത്ത് നിന്നും വെള്ളം കോരിക്കൊണ്ട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പ്രതിഷേധത്തിൽ പങ്കെടുത്തു കൊണ്ട് പുത്തൻപുരയിൽ അമ്മദ്, ഇല്ലത്ത് ലിനീഷ്, റാഫി പി പി, മുബാറക്ക് ഒതയോത്ത്, കുന്നുമ്മൽ താഴ സൂപ്പിക്കയും ഭാര്യയും, പുത്തൻപുരയിൽ മുജീബ്,ജാസിം ആക്കൻ്റെ പറമ്പത്ത്, നജീബ് പാലോൾ കണ്ടി, എന്നിവർ പങ്കെടുത്തു.
ഡോക്ടർ നസീം തുണ്ടിയിൽ, നിയാസ് ഇ.ജെ, മാണിക്കോത്ത് അബ്ദു റഹീം, പി.പി.ഇബ്രാഹിം, കുന്നുമ്മൽ കുമാരൻ തുടങ്ങി നൂറോളം പേർ പിന്തുണ അറിയിച്ചു.
പഞ്ചായത്തിൻ്റെ ഏതു ഫണ്ട് വരുമ്പോഴും അവഗണിക്കുകയും വകമാറി ചെലവഴിക്കുകയും ചെയ്യുന്നതുകൊണ്ട് തുടക്കം മുതൽക്കേ ഒന്നാം വാർഡ് ഒരു വികസനവും എത്താത്ത ഏരിയ ആയി മാറി.
വാർഡ് മെമ്പറെ കാണാതായിട്ടും, വിളിച്ചിട്ട് കിട്ടാഞ്ഞിട്ടും വർഷങ്ങളായി. എന്നിട്ടും നല്ലവരായ ജനങ്ങളുടെയും അയൽവാസികളുടെയും സഹകരണം കൊണ്ട് നാട്ടുകാർ പിരിവിട്ട് അത്യാവശ്യ ഭാഗങ്ങളിൽ ഒക്കെ കോൺക്രീറ്റ് ചെയ്യുകയും ചെയ്തു.
മറ്റിടങ്ങളിൽ 100- 150 മീറ്റർ കോൺക്രീറ്റ് ചെയ്യുവാൻ പഞ്ചായത്ത് ആറ് ലക്ഷം രൂപ വകയിരുത്തിയപ്പോൾ ഞങ്ങൾ ജനങ്ങൾ പിരിവിട്ട് 150 മീറ്ററിന് മുകളിൽ നല്ല രീതിയിൽ മികച്ച ക്വാളിറ്റിയിൽ കോൺക്രീറ്റ് ചെയ്തത് വെറും ഒരു ലക്ഷത്തി മുപ്പതിനായിരം രൂപക്കാണ്. അതും പൈപ്പിടൽ പ്രക്രിയക്കായി വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്.
എവിടെയെങ്കിലും റോഡ് പണി കഴിഞ്ഞാൽ ഉടനെ വന്ന് അത് വെട്ടിപ്പൊളിക്കുന്നത് വാട്ടർ അതോറിറ്റിയുടെ ഒരു ഹോബിയായി മാറിയിരിക്കുകയാണ്.
ജനങ്ങൾ ഇപ്പോൾ ശക്തമായി പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. മാറ്റം വരുമെന്ന് മാറി മാറി വരുന്ന സർക്കാരുകൾ പറയുന്നതല്ലാതെ പ്രവൃത്തിയിൽ കാണുന്നില്ല.
ചങ്ങരോത്ത് പഞ്ചായത്തിലെ വെട്ടിപ്പൊളിച്ചിട്ട റോഡുകളുടെ ശോചനീയാവസ്ഥ ഉടനെ പരിഹരിക്കുവാൻ നടപടി ഉണ്ടാവണം എന്ന് പ്രതിഷേധ കമ്മിറ്റി ശക്തമായ ഭാഷയിൽ പറഞ്ഞിട്ടുണ്ട്.
ഉടനെ ഒരു പരിഹാരം ഇതിനായി കണ്ടില്ലെങ്കിൽ കക്ഷി-രാഷ്ട്രീയ ഭേദമന്യേ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് ആക്ഷൻ കമ്മിറ്റി അറിയിച്ചു.
#Deterioration #roads #Changaroth #Panchayat #Locals #are #protesting #by #fetching #water #from #wells