---
title: " #CPMprotest   |   കേരളത്തോടുള്ള അവഗണന; കേന്ദ്രബജറ്റിനെതിരേ സി.പി.എം.കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനം "
english_title: "#Neglect #Kerala #CPM #Committee  #protest #against  #Union #Budget"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/223236/neglect-kerala-cpm-committee-protest-against-union-budget"
published_at: "2024-07-27T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a4b7b14f337_Untitled-7.jpg"
keywords: []
---

#  #CPMprotest   |   കേരളത്തോടുള്ള അവഗണന; കേന്ദ്രബജറ്റിനെതിരേ സി.പി.എം.കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനം 

> **Lead Summary:** ** കക്കട്ടില്‍:[**കേന്ദ്രബജറ്റില്‍ കേരളത്തെ പാടെ അവഗണിച്ചെന്നാരോപിച്ച് സി.പി.എം. ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കക്കട്ടില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

** കക്കട്ടില്‍:[**കേന്ദ്രബജറ്റില്‍ കേരളത്തെ പാടെ അവഗണിച്ചെന്നാരോപിച്ച് സി.പി.എം. ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കക്കട്ടില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.

എയിംസ്, വിഴിഞ്ഞം പോലുള്ള വികസന പദ്ധതികള്‍ക്കും മറ്റും ഒരു രൂപപോലും നീക്കിവെക്കാത്ത നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് പ്രകടനത്തിനു ശേഷം നടന്ന യോഗത്തില്‍ സംസാരിച്ച നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ഏരിയാ സെക്രട്ടറി കെ.കെ. സുരേഷ്, നേതാക്കളായ കെ.ടി. രാജന്‍, കെ.കെ. ദിനേശന്‍ എന്നിവര്‍ പ്രതിഷേധത്തിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/223236/neglect-kerala-cpm-committee-protest-against-union-budget)