കായക്കൊടി : (kuttiadi.truevisionnews.com) കായക്കൊടി ഗ്രാമപഞ്ചായത്തിലെ പട്ടർകുളങ്ങര കൂട്ടൂർ പ്രദേശത്തെ തെയ്യം കലാകാരനുമാണ് ചന്തു പണിക്കർ.


ജില്ലയിലെ ചില പ്രദേശങ്ങളിൽ മാത്രം നടത്തിവരുന്ന ഒരു ചടങ്ങാണ് ബലിക്കള.
തെയ്യാട്ടിനോട് സാമ്യമുള്ള ഈ ചടങ്ങ് സ്ത്രീകളുടെ ഗർഭസംരക്ഷണത്തിനായി നടത്തിവരുന്നതാണ്.
സ്ത്രീകൾ ഗർഭംധരിക്കുന്നതു മുതൽ, അതിനെ സംരക്ഷിക്കുകയാണ് ഈ ചടങ്ങ് നടത്തുന്നതിന്റെ വിശ്വാസം.
ഭർത്താവിന്റെ വീട്ടിലാന് സാധാരണ ബലിക്കള നടത്തുക. കേരള സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചന്തു പണിക്കർക്ക് നേരത്തെ അവാർഡ് നൽകിയിരുന്നു.
പട്ടർകുളങ്ങര എൽ പി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ കരുണാകരൻ അമ്മച്ചൂർ പൊന്നാട അണിയിച്ചു.
വാർഡ് മെമ്പർ സരിത മുരളി മുട്ടുനട വാർഡ് സമിതിയുടെ സ്നേഹ ഉപഹാരം നൽകി. വാർഡ് കൺവീനർ ജിജീഷ് തളീക്കര, സിബി, മൊയ്തു കേളോത്ത്, രാഘവൻ ചുണ്ടപ്പറമ്പത്ത് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
#countrys #folk #artist #Muttunada #Wards #greetings #ChanthuPanicker #winner #FolkLore #Award