കക്കട്ടിൽ: (kuttiadi.truevisionnews.com)അന്തരിച്ച സിപിഐഎം നേതാവ് എ കെ കണ്ണന് അന്ത്യാജ്ഞലി അർപ്പിച്ച് ജന്മനാട് വിട നൽകി.
മൃതദേഹം ഇന്ന് രാവിലെ പത്ത് മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഓർമ്മയായത് സമരമുഖത്തെ പോരാളി. നരിപ്പറ്റയെ വികസന വെളിച്ചത്തിലേക്ക് നയിച്ച ജനകീയ നേതാവായിരുന്ന എ കെ കണ്ണന്റെ വേർപാട് നാടിന് നൊമ്പരമായി.
കുന്നുമ്മൽ മേഖലയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച കണ്ണൻ 1972ൽ പാർടി അംഗമായി.
സി പിഐ എം കുന്നുമ്മൽ ഏരിയാ സെക്രട്ടറിയും 2003 മുതൽ 2013 വരെ ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. ജില്ലാ പഞ്ചായത്തംഗവും 1979 മുതൽ 1995 വരെ നരിപ്പറ്റ പഞ്ചാ യത്ത് പ്രസിഡന്റുമായിരുന്നു.
വൈദ്യുതി എത്തിക്കാനും റോഡുകളും പാലങ്ങളും സാംസ്കാരികനി ലയങ്ങളും പഞ്ചായത്ത് കെട്ടിട വും കെഎസ്ആർടിസി സേവന വുമടക്കം എണ്ണമറ്റ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ഏലക്കണ്ടി ക്ഷേത്ര സംരക്ഷണ സമരം, തോട്ടക്കാട് മിച്ചഭൂമി സമരം, വാളൂക്ക് ചെങ്ങളം സമരം, ചിറ്റാരി മിച്ചഭൂമി സമരം തുടങ്ങിയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി.
2000 ആളുകളെ അണിനിരത്തി കക്കട്ട്-കൈവേലി റോഡ് ഒരു ദിവസം കൊണ്ട് വീതികൂട്ടി ഗതാഗതയോഗ്യമാക്കി. നരിപ്പറ്റ ഗ്രാമീണ കലാസമിതി എന്ന പേരിൽ കലാകാരന്മാർക്കായി വേദികൾ ഒരുക്കി.'എന്റെ നാടും ജീവിതവും' എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, സം സ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ ദിനേശൻ, ജില്ലാ കമ്മിറ്റി അംഗം എ എം റഷീദ്, കുന്നുമ്മൽ ഏരിയാസെക്രട്ടറി കെ കെ സുരേഷ്, തിനൂർ ലോക്കൽ സെക്രട്ടറി സുധീഷ് എടോനി, ടി പി പവിത്രൻ എന്നിവർ ചേർന്ന് പാർട്ടി പതാക പുതപ്പിച്ചു.
സംസ്കാരത്തിന് ശേഷം കൈവേലി ടൗണിലേക്ക് മൗനജാഥ നടത്തി. തുടർന്ന് കൈവേലിയിൽ നടന്ന അനുശോചനത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജൻ, കെ കെ ലതിക, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ കെ ദിനേശൻ, ജില്ലാ കമ്മിറ്റി അംഗം വി പി കുഞ്ഞി കൃഷ്ണൻ, കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ,കുന്നുമ്മൽ ഏരിയാ സെക്രട്ടറി കെ കെ സുരേഷ്, രജീന്ദ്രൻ കപ്പള്ളി, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു, സമദ് നരിപ്പറ്റ, ഹമീദ്, വി എം കുഞ്ഞിക്കണ്ണൻ, ബാബു, പി കുഞ്ഞികൃഷ്ണൻ നായർ, സി പി കുഞ്ഞിരാമൻ, എൻ കെ ലീല, ടി പി പവിത്രൻ, കെ പ്രമുലേഷ്, വി ടി നാണു, എ കെ നാരായണി എന്നിവർ സംസാരിച്ചു.
ഇ കെ വിജയൻ എംഎൽഎ അധ്യക്ഷനായി.
തിനൂർ ലോക്കൽ സെക്രട്ടറി സുധീഷ് എടോനി സ്വാഗതം പറഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി പി രാമകൃഷ്ണൻ എംഎൽഎ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി ഭാസ്കരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി പി ബിനീഷ്, കെ ടി കുഞ്ഞിക്കണ്ണൻ,എ എം റഷീദ്, പി പി ചാത്തു, ടി പി ഗോപാലൻ, കെ കുഞ്ഞമ്മദ്, കെ പുഷ്പജ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.
#Farewell #AKKannan #Remembered #warrior #struggle