#campswerdisbanded | വേളത്ത് വെള്ളം ഇറങ്ങിത്തുടങ്ങി; ക്യാമ്പുകള്‍ പിരിച്ചു വിട്ടു

#campswerdisbanded | വേളത്ത് വെള്ളം ഇറങ്ങിത്തുടങ്ങി; ക്യാമ്പുകള്‍ പിരിച്ചു വിട്ടു
Aug 3, 2024 04:13 PM | By ShafnaSherin

വേളം :(kuttiadi.truevisionnews.com)കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ വേളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി.

ഈ സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ പിരിച്ചുവിടാൻ തീരുമാനമായി.പഞ്ചായത്ത് പ്രസിഡന്റ് നയിമ കുളമുള്ളതിന്റെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നാണ് തീരുമാനം.

സ്ഥിതിഗതികൾ വിലയിരുത്തിയ യോഗം തുടർന്ന് വിവിധഭാഗങ്ങളിൽ പ്രവർത്തിച്ച് വന്ന ക്യാമ്പൂകൾ പിരിച്ച് വിടാൻ നിശ്ചയിക്കുകയായിരുന്നു.കനത്ത മഴയെ തുടർന്ന് എതാണ്ട് 120 പേരാണ് ക്യാമ്പുകളിലും ബന്ധു വീട്ടിലും കഴിഞ്ഞത്.

അങ്ങേയറ്റത്തെ ശ്ലാഘനീയ പ്രവർത്തനങ്ങളാണ് പഞ്ചായത്തിലെ ജനപ്രതിനിധികളിൽ നിന്നും രാഷ്ടിയ, സന്നദ്ധ പ്രവർത്തകരിൽ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ഉണ്ടായതെന്നും തുടർന്നും ഇത്തരം പ്രവർത്തനങ്ങളിൽ എല്ലാവരുടെയും പിന്തുണ ഉണ്ടാവണമെന്നും പഞ്ചായത്ത് പ്രസിഡന്റ് അഭ്യർഥിച്ചു.

യോഗത്തിൽ വില്ലേജ് ഓഫിസർ ജി.മഹേഷ് കുമാർ, സ്പെഷ്യൽ വില്ലേജ് ഓഫീസർ രാജേഷ്, പഞ്ചായത്ത് സെക്രട്ടറി സി.കെ.റഫീഖ്, മെമ്പർമാരായ സുമ, ബിന കോട്ടേമ്മൽ. അഞ്ജന സത്യൻ, കെ.കെ.ഷൈനി, എ.കെ.ചിന്നൻ, കുനിയിൽ സത്യൻ, സി.കെ.ബാബു, ആരോഗ്യ പ്രവർത്തകൻ ഹമിദ് ബാബു എന്നിവർ സംബന്ധിച്ചു.

#waters #began #descend #camps #disbanded

Next TV

Related Stories
ലഹരിയെ തടയാം; കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ച് ഐഡിയല്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയൻസ്

Jul 18, 2025 01:33 PM

ലഹരിയെ തടയാം; കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ച് ഐഡിയല്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയൻസ്

കുറ്റ്യാടി ഐഡിയല്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ ലഹരി മാഫിയയ്ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്...

Read More >>
താങ്ങും തണലുമായി; ദുരന്തമുഖത്ത് ഓടിയെത്താൻ ജനകീയ ദുരന്ത നിവാരണ സേന ജെഡിഎൻഎസ്

Jul 18, 2025 12:22 PM

താങ്ങും തണലുമായി; ദുരന്തമുഖത്ത് ഓടിയെത്താൻ ജനകീയ ദുരന്ത നിവാരണ സേന ജെഡിഎൻഎസ്

കുറ്റ്യാടി ആസ്ഥാനമായി രാപകൽ വ്യത്യാസമില്ലാതെ ദുരന്തമുഖത്തു ഓടിയെത്തി മാതൃകയായി ജനകീയ ദുരന്ത നിവാരണ സമിതി...

Read More >>
ഒരുമിച്ച് തടയാം; പകർച്ചവ്യാധിക്കെതിരെ ബോധവല്‍ക്കരണം ശക്തിപ്പെടുത്താൻ തീരുമാനം

Jul 18, 2025 10:37 AM

ഒരുമിച്ച് തടയാം; പകർച്ചവ്യാധിക്കെതിരെ ബോധവല്‍ക്കരണം ശക്തിപ്പെടുത്താൻ തീരുമാനം

പകർച്ചവ്യാധിക്കെതിരെ ബോധവല്‍ക്കരണം ശക്തിപ്പെടുത്താൻ തീരുമാനം ...

Read More >>
കനത്ത മഴ; ഓടേരിപൊയിലിൽ വീട്ടുമുറ്റവും സംരക്ഷണമതിലും ഇടിഞ്ഞ് താഴ്ന്നു

Jul 17, 2025 04:08 PM

കനത്ത മഴ; ഓടേരിപൊയിലിൽ വീട്ടുമുറ്റവും സംരക്ഷണമതിലും ഇടിഞ്ഞ് താഴ്ന്നു

ഓടേരിപൊയിലിൽ വീട്ടുമുറ്റവും സംരക്ഷണമതിലും ഇടിഞ്ഞ് താഴ്ന്നു...

Read More >>
അടുക്കത്ത് മരുതോങ്കര റോഡിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം; യാത്രക്കാരന് പരിക്ക്

Jul 17, 2025 01:31 PM

അടുക്കത്ത് മരുതോങ്കര റോഡിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം; യാത്രക്കാരന് പരിക്ക്

അടുക്കത്ത് മരുതോങ്കര റോഡിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം, യാത്രക്കാരന്...

Read More >>
വാഹനങ്ങൾ വെള്ളത്തിൽ; കനത്ത മഴ, കുറ്റ്യാടിയിലെ കാർ ഷോറൂമിൽ വെള്ളം കയറി

Jul 17, 2025 11:27 AM

വാഹനങ്ങൾ വെള്ളത്തിൽ; കനത്ത മഴ, കുറ്റ്യാടിയിലെ കാർ ഷോറൂമിൽ വെള്ളം കയറി

കുറ്റ്യാടിയിലെ കാർ ഷോറൂമിലെ സർവീസ് ഏരിയയിൽ വെള്ളം...

Read More >>
Top Stories

News Roundup

//Truevisionall