നരിപ്പറ്റ: (kuttiadi.truevisionnews.com)നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഡെങ്കിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി ആരോഗ്യ വകുപ്പ്.
രോഗബാധ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ കൊതുക് സാന്ദ്രതാപഠനം, ഉറവിട നശീകരണ പ്രവർത്തനങ്ങൾ, ഫോഗിംങ്ങ് ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ ആരോഗ്യ വകുപ്പ് ശക്തമാക്കി.
രോഗലക്ഷണങ്ങൾ ഉള്ളവർ സ്വയം ചികിൽസിക്കാതെ ഡോക്ടറുടെ നിർദ്ദേശാനുസരണം ചികിൽസിക്കുക. രോഗികൾ കൊതുക് കടി ഏൽക്കാതെ കൊതുക് വല ഉപയോഗിക്കുക, കൊതുക് കടി ഏൽക്കാത്ത വിധം വസ്ത്രം ധരിക്കുകയോ ലേപനങ്ങൾ ഉപയോഗിക്കുകയോ ചെയ്യുക, മുഴുവൻ വീടുകളിലും ആഴ്ചയിൽ ഒരു ദിവസം ഡ്രൈഡേ ആചരിച്ച് കൊതുക് പെരുകുന്ന ഉറവിടങ്ങൾ നശിപ്പിക്കുക.
രോഗവിവരം ആരോഗ്യ വകുപ്പിനെ അറിയിക്കാതെ മറച്ചുവെക്കുന്ന വ്യക്തികൾക്കെതിരെയും, രോഗ പകർച്ചക്ക് കാരണമാകുന്ന വിധത്തിൽ കൊതുക് വളരുന്ന സാഹചര്യം സൃഷ്ടിക്കുന്ന വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കുമെതിരെയും 2023 ലെ കേരള പൊതുജനാരോഗ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനുമാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
നരിപ്പറ്റ: നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഡെങ്കിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി ആരോഗ്യ വകുപ്പ്. രോഗബാധ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ കൊതുക് സാന്ദ്രതാപഠനം, ഉറവിട നശീകരണ പ്രവർത്തനങ്ങൾ, ഫോഗിംങ്ങ് ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ ആരോഗ്യ വകുപ്പ് ശക്തമാക്കി.
രോഗലക്ഷണങ്ങൾ ഉള്ളവർ സ്വയം ചികിൽസിക്കാതെ ഡോക്ടറുടെ നിർദ്ദേശാനുസരണം ചികിൽസിക്കുക. രോഗികൾ കൊതുക് കടി ഏൽക്കാതെ കൊതുക് വല ഉപയോഗിക്കുക, കൊതുക് കടി ഏൽക്കാത്ത വിധം വസ്ത്രം ധരിക്കുകയോ ലേപനങ്ങൾ ഉപയോഗിക്കുകയോ ചെയ്യുക, മുഴുവൻ വീടുകളിലും ആഴ്ചയിൽ ഒരു ദിവസം ഡ്രൈഡേ ആചരിച്ച് കൊതുക് പെരുകുന്ന ഉറവിടങ്ങൾ നശിപ്പിക്കുക.
രോഗവിവരം ആരോഗ്യ വകുപ്പിനെ അറിയിക്കാതെ മറച്ചുവെക്കുന്ന വ്യക്തികൾക്കെതിരെയും, രോഗ പകർച്ചക്ക് കാരണമാകുന്ന വിധത്തിൽ കൊതുക് വളരുന്ന സാഹചര്യം സൃഷ്ടിക്കുന്ന വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കുമെതിരെയും 2023 ലെ കേരള പൊതുജനാരോഗ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനുമാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
#Denguefever #outbreak #Health #Department #preventive #measures