---
title: "#arrest | യുവാവ് പിടിയിൽ; വിൽപ്പനയ്ക്കെത്തിച്ച കഞ്ചാവുമായി വേളം സ്വദേശി പിടിയിൽ"
english_title: "#youth #arrested #kanjavu #native #of #velam #was #caught #with #kanjav #for #sale "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/228971/youth-arrested-kanjavu-native-of-velam-was-caught-with-kanjav-for-sale"
published_at: "2024-08-17T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c05f52ec682_arrest.jpg"
keywords: []
---

# #arrest | യുവാവ് പിടിയിൽ; വിൽപ്പനയ്ക്കെത്തിച്ച കഞ്ചാവുമായി വേളം സ്വദേശി പിടിയിൽ

> **Lead Summary:** **വേളം: **പേരാമ്പ്രയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ.

## Article Content

**വേളം: **പേരാമ്പ്രയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ.

വേളം ചെമ്പോട്ടു പൊയിൽ ഷിഗിൽ ലാലിനെയാണ് പോലീസ് വെള്ളിയാഴ്‌ച കഞ്ചാവുമായി പിടികൂടിയത്.

പരിശോധനയിൽ ദേഹത്ത് ഒളിപ്പിച്ച നിലയിൽ അമ്പതു ഗ്രാമിന് മുകളിൽ തൂക്കം വരുന്ന കഞ്ചാവാണ് ഇയാളിൽ നിന്നും പോലീസ് പിടികൂടിയത്.

പേരാമ്പ്രയിൽ മറ്റൊരാൾക്ക് വില്പനയ്ക്കായി എത്തിച്ചതായിരുന്നു. പേരാമ്പ്ര ഡി.വൈ.എസ്.പി വി.വി.ലതീഷിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡി.വൈ.എസ്.പിയുടെ ലഹരി വിരുദ്ധ സ്ക്വാഡാണ് പ്രതിയെ പിടിച്ചത്.

രണ്ടാഴ്ച മുമ്പും ഇയാളിൽ നിന്ന് വിൽപനയ്ക്കായി എത്തിച്ച കഞ്ചാവ് പോലീസ് പിടിച്ചെടുത്തിരുന്നു.

പ്രതിക്കെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തു. ലഹരിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പേരാമ്പ്ര ഡി.വൈ.എസ്.പി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/228971/youth-arrested-kanjavu-native-of-velam-was-caught-with-kanjav-for-sale)