കായക്കൊടി : (kuttiadi.truevisionnews.com)കായക്കൊടി പഞ്ചായത്തിലെ ചങ്ങരംകുളം കാവിൽ താഴെ ഭാഗം വനപ്രദേശമോ, വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമോ അല്ല എന്നാൽ കാട്ടുപന്നികൾ ധാരാളമായി ഈ പ്രദേശങ്ങളിൽ ഇറങ്ങുന്നത് നാട്ടുകാർക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്.
വീട്ടുപറമ്പുകളിലേയും, വയലുകളിലേയും കാർഷിക വിളകളാണ് പന്നികൾ നശിപ്പിക്കുന്നത്.
കാവിൽ ഷരീഫ്, കാവിൽ അബ്ദുറഹ്മാൻ എന്നിവരുടെ കൃഷിയിടത്തിലെ ചേമ്പ്,ചേന,വാഴ,മരച്ചീനി തുടങ്ങിയ കൃഷികളാണ് ഇന്നലെ രാത്രി പന്നികൾ നശിപ്പിച്ചത്.
കഴിഞ്ഞവർഷം മുതലാണ് പന്നികൾ കൃഷി നശിപ്പിക്കാൻ തുടങ്ങിയതെന്നും പന്നികളെ തുരത്താൻ നടപടികൾ ഉണ്ടാകണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
ജനസാന്ദ്രത കൂടുതലുള്ള പ്രദേശത്ത് കാട്ടുപന്നികളുടെ സാന്നിധ്യം ഏറെ ഭീഷണി ഉയർത്തുന്നതായും പന്നികളെ വെടിവെക്കാൻ അടിയന്തര നടപടികൾ ഉണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
കാട്ടുപന്നി ശല്യം കാരണം കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനും നടപടികൾ ഉണ്ടാകണമെന്നആവശ്യവും ശക്തമാണ്
#Farmers #worried #Wild #boars #destroyed #crops #under #Changaramkulam #Kavil-new