---
title: "# Inauguration | വലകെട്ട് അങ്കണവാടിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് നയീമ കുളമുള്ളതിൽ"
english_title: "#Inaugurating #new #building #Valaket #Anganwadi #NaimaKulamulla-new"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/238836/-Inaugurating-new-building-Valaket-Anganwadi-NaimaKulamulla-new"
published_at: "2024-09-29T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f8f5ee613e8_Untitled-1_copy.jpg"
keywords: []
---

# # Inauguration | വലകെട്ട് അങ്കണവാടിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് നയീമ കുളമുള്ളതിൽ

> **Lead Summary:** ചേരാപുരം: [വേളം ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വലകെട്ട് അങ്കണവാടിയുടെ പുതിയ കെട്ടിടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു.

## Article Content

ചേരാപുരം: [വേളം ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വലകെട്ട് അങ്കണവാടിയുടെ പുതിയ കെട്ടിടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ കിണറുള്ളതിൽ അസീസ് അധ്യക്ഷത വഹിച്ചു.വലകെട്ട് ശാഖ മുസ്ലിം ലീഗ് കമ്മറ്റി സംഭാവന നൽകിയ സ്ഥലത്താണ് കെട്ടിടം നിർമിച്ചത്.

വൈസ് പ്രസിഡണ്ട് കെ.സി ബാബു മാസ്റ്റർ , സ്ഥിരം സമിതി ചെയർമാൻ പി സൂപ്പി മാസ്റ്റർ, മെമ്പർ മാരായ ഇ.പി സലീം, തായന ബാലാമണി, അനീഷ പ്രതിപ്, ഫാത്തിമ സി പി, ,സി ഡി പി ഒ അനിത , സൂപ്ര വൈ സർ നീതു കുര്യാക്കോസ്,

എ.ഇ ഷംസീറ , മുൻ പഞ്ചായത്തഗം ബഷീർ മാണിക്കോത്ത് ,ടി പി സൂപ്പി ഹാജി , സി.കെ കരിം, സജീർ എൻ പ്രസംഗിച്ചു. വാർഡ് കൺവീനർ ഇ വി അബ്ദുറഹിമാൻ സ്വാഗതവും , അങ്കണവാടി വർക്കർ ശാന്ത നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/238836/-Inaugurating-new-building-Valaket-Anganwadi-NaimaKulamulla-new)