#UDF | കുറ്റ്യാടി ബൈപ്പാസ് നിർമാണ പ്രവൃത്തി ഉദ്ഘാടനം; ബഹിഷ്‌കരിക്കാനൊരുങ്ങി യുഡിഎഫ്

 #UDF | കുറ്റ്യാടി ബൈപ്പാസ് നിർമാണ പ്രവൃത്തി ഉദ്ഘാടനം; ബഹിഷ്‌കരിക്കാനൊരുങ്ങി യുഡിഎഫ്
Sep 29, 2024 02:22 PM | By ShafnaSherin

കുറ്റ്യാടി: (kuttiadi.truevisionnews.com)കുറ്റ്യാടി ബൈപ്പാസ് നിർമാണ പ്രവൃത്തി ഉദ്ഘാടനം ബഹിഷ്‌കരിക്കാനൊരുങ്ങി യുഡിഎഫ് കുറ്റ്യാടി പഞ്ചായത്ത് കമ്മിറ്റി.

ബൈപ്പാസ് നിർമ്മാണത്തിന്റെ സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ അതിൻ്റെ നിയമ തടസ്സങ്ങൾ എല്ലാം ഒഴിവാക്കി ടെൻഡർ ചെയ്യുന്നതുവരെയുള്ള പ്രവൃത്തി പൂർത്തീകരിക്കാൻ നേതൃത്വം നൽകിയ മുൻ എംഎൽഎ പാറക്കൽ അബ്ദുല്ലയെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ തയ്യാറാകാത്തതാണ് പരിപാടി ബഹിഷ്കരിക്കാൻ കാരണം.

ഏറെ പ്രതിസന്ധികളിലൂടെയാണ് കുറ്റ്യാടി ബൈപ്പാസിൻ്റെ സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ള പ്രവൃത്തി നടന്നത്.

ഓരോ ഘട്ടത്തിലും അന്നത്തെ എംഎൽഎ എന്ന നിലയിൽ പാറക്കൽ അബ്‌ദുള്ള സമയോചിതമായി ഇടപെടുകയും തടസ്സം നീക്കിയുമാണ് മുന്നോട്ടു പോയത്.യാഥാർഥ്യമാക്കുന്നതിന് മുമ്പേതന്നെ അദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞു.

ഇപ്പോൾ നടക്കുന്ന പ്രവൃത്തി ഉദ്ഘാടനത്തിന്ന് മുൻ എംഎൽഎ എന്ന നിലയിൽ പാറക്കൽ അബ്‌ദുല്ലയെ ക്ഷണിക്കണമെന്ന് യുഡിഎഫ് പ്രതിനിധികൾ ആവശ്യപ്പെട്ടപ്പോൾ അങ്ങനെ ഒരു കീഴ് വഴക്കമില്ല എന്ന മറുപടിയാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് യുഡിഎഫ് കുറ്റ്യാടി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

യോഗത്തിൽ യുഡിഎഫ് ചെയർമാൻ പി കെ സുരേഷ് അധ്യക്ഷത വഹിച്ചു.വി പി മൊയ്തു, ശ്രീജേഷ് ഊരത്ത്, സി വി മൊയ്‌തു, കെ പി മജീദ്, മംഗലശ്ശേരി ബാലകൃഷ്ണൻ, എൻ സി കുമാരൻ, പി പി ആലിക്കുട്ടി, ലത്തീഫ് സി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഹാഷിം നമ്പാട്ടിൽ, എസി മജീദ്, എം പി കരീം, ടി സുരേഷ് ബാബു, എസ് ജെ സജീവ് കുമാർ, മൊയ്‌തു കരങ്ങോട്ടുമേൽ, മഹമൂദ് എം എന്നിവർ സംസാരിച്ചു.

#Inauguration #Kuttyadi #Bypass #construction #work #UDF #ready #boycott

Next TV

Related Stories
#MalinyaMukthaKeralamCampaign | ഇനി ഞാനൊഴുകട്ടെ; മാര്‍ച്ചോടെ ജില്ലയിലെ ജലാശയങ്ങള്‍ വീണ്ടെടുക്കാന്‍ പദ്ധതി

Nov 24, 2024 10:26 PM

#MalinyaMukthaKeralamCampaign | ഇനി ഞാനൊഴുകട്ടെ; മാര്‍ച്ചോടെ ജില്ലയിലെ ജലാശയങ്ങള്‍ വീണ്ടെടുക്കാന്‍ പദ്ധതി

ജലാശയങ്ങള്‍ വൃത്തിയുള്ളതാക്കി മാറ്റാന്‍ ജില്ലാ തല ജലസാങ്കേതിക സമിതി യോഗത്തില്‍...

Read More >>
#Bookfestival | നിയമസഭാ പുസ്തകോത്സവം ക്വിസ്; മേഖലാതല മത്സരം ഡിസംബര്‍ മൂന്നിന്

Nov 24, 2024 10:05 PM

#Bookfestival | നിയമസഭാ പുസ്തകോത്സവം ക്വിസ്; മേഖലാതല മത്സരം ഡിസംബര്‍ മൂന്നിന്

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം എഡിഷന്റെ ഭാഗമായി ക്വിസ് മത്സരങ്ങള്‍...

Read More >>
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Nov 24, 2024 01:05 PM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡ്രൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Nov 24, 2024 12:31 PM

#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#Citu |  കുന്നുമ്മൽ ഏരിയാ കൺവൻഷൻ സംഘടിപ്പിച്ച് സിഐടിയു

Nov 24, 2024 10:44 AM

#Citu | കുന്നുമ്മൽ ഏരിയാ കൺവൻഷൻ സംഘടിപ്പിച്ച് സിഐടിയു

ജില്ലാ സെക്രട്ടറി പരാണ്ടി മനോജ്...

Read More >>
#Interview | അഭിമുഖം 26 ന് ; കാവിലുംപാറയിൽ കായികാദ്ധ്യാപക നിയമനം

Nov 23, 2024 04:44 PM

#Interview | അഭിമുഖം 26 ന് ; കാവിലുംപാറയിൽ കായികാദ്ധ്യാപക നിയമനം

ഉണര്‍വ്വ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കായികാധ്യാപകരെ...

Read More >>
Top Stories