---
title: "#Festiva2K24 | ഫെസ്റ്റിവ 2K24; ഭക്ഷ്യമേള സംഘടിപ്പിച്ച് എ. ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ "
english_title: "#Festiva #2K24; #organized #food #festival #AJJohn #memorial #higher #secondary #school"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/240282/festiva-2k24-organized-food-festival-ajjohn-memorial-higher-secondary-school"
published_at: "2024-10-05T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6700c26532c19_festiva.jpg"
keywords: []
---

# #Festiva2K24 | ഫെസ്റ്റിവ 2K24; ഭക്ഷ്യമേള സംഘടിപ്പിച്ച് എ. ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ 

> **Lead Summary:** **ചാത്തങ്കോട്ടുനട: എ**. ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിൻ്റെയും സംരംഭകത്വ വികസന ക്ലബിൻ്റെയും ആഭിമുഖ്യത്തിൽ FESTIVA - 2K24 എന്ന പേരിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു.

## Article Content

**ചാത്തങ്കോട്ടുനട: എ**. ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിൻ്റെയും സംരംഭകത്വ വികസന ക്ലബിൻ്റെയും ആഭിമുഖ്യത്തിൽ FESTIVA - 2K24 എന്ന പേരിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു.

വിദ്യാർത്ഥികളിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, പുതുതലമുറയെ ആരോഗ്യകരമായ ഭക്ഷ്യ സംസ്കാരത്തിലേക്ക് നയിക്കുക എന്നീ ലക്ഷ്യങ്ങളിൽ ഊന്നിയാണ് പരിപാടി സംഘടിപ്പിച്ചത്.

സ്കൂൾ മാനേജർ ഫാദർ സിജോ എടക്കരോട്ട് ഉദ്ഘാടനം നിർവഹിച്ചു.

വിദ്യാർത്ഥികൾ തയ്യാറാക്കിയ അറുപതോളം ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനവും വിൽപ്പനയും നടന്നു.

പ്രിൻസിപ്പാൾ ശ്രീമതി ബിന്ദു മൈക്കിൾ, ഫാദർ എബിൻ ജോസ് എം സി ബി എസ്, പി.ടി.എ പ്രസിഡണ്ട് ശ്രീ. കെ.പി സെബാസ്റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു.

എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സബിത എ.പി, സംരംഭകത്വ വികസന ക്ലബ്ബ് കോർഡിനേറ്റർ ജിമ്മി ജോസഫ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/240282/festiva-2k24-organized-food-festival-ajjohn-memorial-higher-secondary-school)