കുറ്റ്യാടി: (kuttiadi.truevisionnews.com)മാലിന്യമുക്ത ക്യാമ്പയിന്റെ ഭാഗമായി കുറ്റ്യാടി ചുരത്തില്‍ പരിശോധന നടത്തി. കാവലുംപാറ ഗ്രാമപഞ്ചായത്തും, യുവജന സംഘടനകളും,ചുരം സംരക്ഷണ സമിതിയും,ചുരം ഡിവിഷന്‍ ഹെല്‍പ്പ് ഡെസ്‌കും ആണ് പരിശോധന നടത്തിയത്.
വിവിധ സ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവായതോടെയാണ് പരിശോധനകള്‍ ശക്തമാക്കിയത്.
ഇതിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് ഡി.വൈ.എഫ്‌ഐ നടത്തിയ നിരീക്ഷണത്തിന്റെ ഭാഗമായി കുറ്റ്യാടി ചുരത്തില്‍ വളവില്‍ മാലിന്യം തള്ളുന്ന പിക്കപ്പ് വാനിനെ പറ്റി തൊട്ടില്‍പ്പാലം പോലീസില്‍ വിവരമറിയിച്ചു.
തുടര്‍ന്ന് പോലീസ് എത്തി വാഹനം കസ്റ്റഡിയിലെടുത്തു്. ഇന്നലെ രാവിലെ കാവലുംപാറ പഞ്ചായത്ത് സെക്രട്ടറി ഷാമില എന്‍.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി എം നിജേഷ്പഞ്ചായത്ത് പ്രസിഡണ്ട് പി.ജി ജോര്‍ജ് മാസ്റ്റര്‍,വികസനകാര്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍മണലില്‍ രമേശന്‍ എന്നിവര്‍ വാഹനത്തില്‍ പരിശോധ നടത്തി.
കൂടാതെ വാഹന ഉടമയില്‍ നിന്നും 15,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
കര്‍ണാടകയില്‍ നിന്നും വടകരയ്ക്ക് വാഴക്കുലയും കയറ്റി വന്ന വണ്ടി വടകരയില്‍ നിന്നും തിരിച്ചു വരുമ്പോള്‍ വടകരയില്‍ നിന്നും ശേഖരിച്ച മാലിന്യമാണ് ചുരത്തില്‍ തള്ളിയത്.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ അജ്മല്‍ ചാത്തോത്ത്, മഹേഷ് കരിങ്ങാട്, വിപിന്‍കരിങ്ങാട് എന്നിവര്‍ ചേര്‍ന്നാണ് മാലിന്യം തള്ളിയ വണ്ടിയുടെ ചിത്രം പകര്‍ത്തി പോലീസിനും പഞ്ചായത്തിനും കൈമാറിയത്.
അടുത്ത ദിവസങ്ങളിലും നിരീക്ഷണം ശക്തമാക്കാന്‍ ആണ് യുവജന സംഘടനകളുടെ തീരുമാനം.
#Garbage #dumping #vehicle #caught #Kuttiadi #Pass #15,000 #fine #owner