---
title: " #Maruthonkaratown | ശുചിത്വ അങ്ങാടി; മരുതോങ്കര ടൗണിലെ ബസ് സ്റ്റോപ്പ് പെയിന്റടിച്ച് എൻഎ സ്എസ് വളന്റിയർമാർ "
english_title: "#Hygiene #Market #NSS #volunteers #painting #bus #stop #Maruthonkara #town"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/247214/hygiene-market-nss-volunteers-painting-bus-stop-maruthonkara-town-new"
published_at: "2024-11-04T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6728b26eeb23c_MARUTHONKARA.jpg"
keywords: []
---

#  #Maruthonkaratown | ശുചിത്വ അങ്ങാടി; മരുതോങ്കര ടൗണിലെ ബസ് സ്റ്റോപ്പ് പെയിന്റടിച്ച് എൻഎ സ്എസ് വളന്റിയർമാർ 

> **Lead Summary:** **മരുതോങ്കര: **മരുതോങ്കര ടൗൺ ഹരിത ശുചിത്വ അങ്ങാടിയായി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് പ്രഖ്യാപനം നടത്തി.

## Article Content

**മരുതോങ്കര: **മരുതോങ്കര ടൗൺ ഹരിത ശുചിത്വ അങ്ങാടിയായി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് പ്രഖ്യാപനം നടത്തി.

ഡെന്നീസ് തോമസ് അധ്യക്ഷനായി.

സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂ‌ൾ എൻഎ സ്എസ് വളന്റിയർമാർ ടൗണിലെ ബസ് സ്റ്റോപ്പ് പെയിന്റടിച്ച് ചിത്രം വരച്ചു.

കച്ചവടക്കാർ ടൗൺ ശുചീകരിക്കുകയും അങ്ങാടിയിൽ ചട്ടികളിൽ ചെടികൾ നട്ടു പിടിപ്പിക്കുകയും ചെയ്തു.

ശുചിത്വ പ്രതിജ്ഞ ചൊല്ലി. ബ്ലോക്ക് കോ ഓർഡിനേറ്റർ സി പി ശശി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശോഭ അശോകൻ, സ്ഥിരംസമിതി അധ്യക്ഷൻ സി പി ബാബുരാജ്, മത്തത്ത് മോഹനൻ, എം സി സുരേന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ വിനോദ്, സഹല എന്നിവർ സംസാരിച്ചു.

വാർഡ് അംഗം ടി എൻ നിഷ സ്വാഗതവും ബിന്ദു കൂരാറ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/247214/hygiene-market-nss-volunteers-painting-bus-stop-maruthonkara-town-new)