കുറ്റ്യാടി: (kuttiadi.truevisionnews.com) വിദ്യാർത്ഥികളെയും യുവജനങ്ങളെയും ആഴത്തിൽ അപായപ്പെടുത്തുന്ന മാഫിയയായി ഓൺലൈൻ തട്ടിപ്പ് സംഘം മാറിയിട്ടുണ്ടെന്ന് കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മദ് കുട്ടി അഭിപ്രായപ്പെട്ടു.
കുറ്റ്യാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പുതുതായി അനുവദിച്ച നാഷണൽ സർവീസ് സ്‌കീം യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആകർഷകമായ വാഗ്ദാനങ്ങൾ നൽകി വിദ്യാർഥികളുടെ അക്കൗണ്ടുകളിലൂടെ കോടിക്കണക്കിന് രൂപയുടെ അനധികൃത ഇടപാടുകളാണ് നടക്കുന്നത്.
ഇങ്ങനെ തങ്ങളുടെ വലയ്ക്കുള്ളിലായ സാങ്കേതിക പരിജ്ഞാനമുള്ള കുട്ടികളെ വ്യാജ വാഗ്ദാനങ്ങൾ നൽകി വിദേശരാജ്യങ്ങളിൽ എത്തിക്കുകയും അവരെ ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പുകൾ നടത്തുകയുമാണ് ഈ മാഫിയ ചെയ്യുന്നത്.
വിദേശരാജ്യങ്ങളിൽ എത്തി തങ്ങൾ തട്ടിപ്പിനിരയായെന്ന് തിരിച്ചറിഞ്ഞ് ഈ മാഫിയയ്ക്ക് വഴങ്ങാത്ത കുട്ടികളെ ക്രൂരമായ രീതിയിൽ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു.
ക്യാമ്പസുകളിൽ ഇത്തരം ചതിക്കുഴിയിൽ പെടുന്ന കുട്ടികളെ തിരിച്ചറിയുകയും അവരെ രക്ഷിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
#Online #fraud #gang #ensnaring #students #KPKunhammedKutty