#Healthdepartment | കുമ്പളച്ചോലയിൽ ഛർദിയും ശാരീരിക അസ്വസ്ഥതകളും ; ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

#Healthdepartment |  കുമ്പളച്ചോലയിൽ ഛർദിയും ശാരീരിക അസ്വസ്ഥതകളും ; ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്
Dec 18, 2024 09:57 PM | By akhilap

നരിപ്പറ്റ: (kuttiadi.truevisionnews.com) നരിപ്പറ്റ പഞ്ചായത്തിലെ കുമ്പളച്ചോല ആയുഷ്മാൻ ആരോഗ്യമന്ദിരത്തിന്റെ പരിധിയിൽ വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട് ഏതാനും പേർക്ക് ഛർദിയും മറ്റു ശാരീരിക അസ്വസ്ഥതകളും. 

ഇതിനെ തുടർന്ന്  ഒരുപാട് പേർ ചികിത്സ തേടിയതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ ഷാരോൺ.എം.എ. അറിയിച്ചു.

ആരോഗ്യപ്രവർത്തകരും ആശ വർക്കർമാരും ഉൾപ്പെടെയുള്ള സംഘം പ്രദേശത്തെ വീടുകളിൽ സന്ദർശനം നടത്തി രോഗബാധിതരെ കണ്ടെത്തി ആവശ്യമായ നിർദേശങ്ങൾ നൽകി.

പഞ്ചായത്ത് പരിധിയിൽ മേളകൾ, വിവാഹം, ഗൃഹപ്രവേശം മരണാനന്തര ചടങ്ങുകൾ തുടങ്ങിയ ഭക്ഷണം വിതരണം ചെയ്യുന്ന ചടങ്ങുകൾ നടത്തുമ്പോൾ മുൻകൂട്ടി ആരോഗ്യവകുപ്പിൽ അറിയിക്കേണ്ടതും കൃത്യമായി പാലിക്കേണ്ടതുമാണ്.

ഉപയോഗിക്കുന്ന ജലം ക്ലോറിനേറ്റ് ചെയ്യുക, കുടിവെള്ള ഗുണനിലവാര പരിശോധന നടത്തുക, പാചക തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക, ഭക്ഷണ നിർമ്മാണ വിതരണത്തിന് ഉപയോഗിക്കുന്ന പാത്രങ്ങൾ ഉപ്പും ചാരവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക,

സ്വാഗത പാനീയങ്ങൾ കഴിവതും ഒഴിവാക്കുക, തിളപ്പിച്ച കുടിവെള്ളത്തിൽ പച്ചവെള്ളം ചേർക്കാതിരിക്കുക, സദ്യ ഉണ്ണാൻ ഉപയോഗിക്കുന്ന വാഴ ഇലയുടെ രണ്ട് വശങ്ങളും വൃത്തിയാക്കിയെന്ന് ഉറപ്പുവരുത്തുക, ഹരിത പ്രോട്ടോകോൾ പാലിക്കുക, മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.

#Vomiting #physical #disturbances #Kumbalachola #Health #department #caution

Next TV

Related Stories
#Kpkunjammedkutty | വിദ്യാർത്ഥികളെ കുരുക്കിട്ട് പിടിച്ച്  ഓൺലൈൻ തട്ടിപ്പ് സംഘം   -കെ പി കുഞ്ഞമ്മദ് കുട്ടി

Dec 18, 2024 09:40 PM

#Kpkunjammedkutty | വിദ്യാർത്ഥികളെ കുരുക്കിട്ട് പിടിച്ച് ഓൺലൈൻ തട്ടിപ്പ് സംഘം -കെ പി കുഞ്ഞമ്മദ് കുട്ടി

ആകർഷകമായ വാഗ്ദാനങ്ങൾ നൽകി വിദ്യാർഥികളുടെ അക്കൗണ്ടുകളിലൂടെ കോടിക്കണക്കിന് രൂപയുടെ അനധികൃത ഇടപാടുകളാണ്...

Read More >>
#Obituary | വാഹനാപകടത്തിൽ പരുക്കേറ്റ്  ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Dec 18, 2024 01:28 PM

#Obituary | വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

തിങ്കളാഴ്‌ച വൈകുന്നേരം കുറ്റ്യാടിയിൽ വെച്ച് വാൻ...

Read More >>
#Ksspa |പെൻഷൻ ദിനാചരണം; മുതിർന്ന പെൻഷൻകാരെ ആദരിച്ച് കെ.എസ്.എസ്.പി.എ. കുറ്യാടി നിയോജക മണ്ഡലം

Dec 18, 2024 12:56 PM

#Ksspa |പെൻഷൻ ദിനാചരണം; മുതിർന്ന പെൻഷൻകാരെ ആദരിച്ച് കെ.എസ്.എസ്.പി.എ. കുറ്യാടി നിയോജക മണ്ഡലം

കെ.എസ്.എസ്.പി.എ. കുറ്യാടി നിയോജക മണ്ഡലം കമ്മറ്റി പെൻഷൻ ദിനം...

Read More >>
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Dec 18, 2024 10:36 AM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡ്രൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#Parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Dec 18, 2024 10:31 AM

#Parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#KunummalBlockPanchayat | കയർ ഭൂവസ്ത്ര വിനിയോഗം; തുടർച്ചയായ രണ്ടാം തവണയും ഒന്നാമതായി  കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത്

Dec 18, 2024 10:25 AM

#KunummalBlockPanchayat | കയർ ഭൂവസ്ത്ര വിനിയോഗം; തുടർച്ചയായ രണ്ടാം തവണയും ഒന്നാമതായി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത്

കയർ ഭൂവസ്ത്ര വിനിയോഗത്തിന് തുടർച്ചയായി രണ്ടാംതവണയും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ജില്ലയിൽ...

Read More >>
Top Stories