കുറ്റ്യാടി: (kuttiadi.truevisionnews.com) കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭി മുഖ്യത്തിൽ സംരംഭകത്വ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി ഉദ്ഘാടനംചെയ്തു. ബ്ലോക്ക് വികസന സ്ഥിരംസമിതി അധ്യക്ഷ എൻ കെ ലീല അധ്യക്ഷയായി.
സ്ഥിരംസമിതി അധ്യക്ഷൻ എം പി കുഞ്ഞിരാമൻ സംസാരിച്ചു. സീനിയർ ഫാക്കൽറ്റി അഭിലാഷ് നാരായണൻ, കുന്നുമ്മൽ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ എ പി സിജിത്ത്, കുന്നുമ്മൽ ബ്ലോക്ക് സിഎഫ്എൽ കോ ഓർഡിനേറ്റർ അശ്വന്ത് പാക്കനാർ പുരം എന്നിവർ ക്ലാസെടുത്തു.
എ പി സിജിത്ത് സ്വാഗതവും എം കെജിനിൽ നന്ദിയും പറഞ്ഞു
#entrepreneurship #awareness #program #organized #Kunnummal #Block #Panchayat #District #Industry #Centre