നരിപ്പറ്റ: (kuttiadi.truevisionnews.com) കെ.എം.സി സി ഖത്തർ നരിപ്പറ്റ പഞ്ചായത്ത് പ്രവർത്തക സംഗമവും ഹ്രസ്വ സന്ദർശനാർത്ഥം ഖത്തറിൽ എത്തിയ നരിപ്പറ്റ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് അൻസാർ ഓറിയോണിനുള്ള സ്വീകരണ യോഗവും നടന്നു.
ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ മുഹമ്മദ് ഈസ്സ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ കുന്നുമ്മൽ പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ സി.കെ അബു, അജ്‌മൽ തെങ്ങലക്കണ്ടി, സി.കെ ഉബൈദ്, എന്നിവർ സംസാരിച്ചു.
അൻസാർ ഓറിയോണിനുള്ള ഉപഹാരം സംസ്ഥാന സെക്രട്ടറി ഫൈസൽ കേളോത്തും, 41 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു ഖത്തറിൽ നിന്നും നാട്ടിലേക്ക് പോകുന്ന കെ.എം.സി.സിയുടെ സീനിയർ നേതാവ് പുളിയത്തുങ്കൽ മമ്മുട്ടിക്കുള്ള ഉപഹാരം ജാഫർ തയ്യിലും നൽകി.
കെ.കെ ബഷീർ, മുജീബ് ദേവർകോവിൽ, ഷാഫി വേങ്ങര, ഫൈസൽ എ.ടി, കെ.പി റഫീഖ്, ലത്തീഫ് യൂ.പി, നാസർ എൻ.പി, യാസർ ടി, അൻവർ സാദത്ത് കെ, നൗഷി എം.പി, റഫീഖ് ടി.വി എന്നിവർ സംബന്ധിച്ചു. റാഷിദ് അസ്‌ഹരി ഖിറാഅത്തും സത്താർ സി സ്വാഗതവും റഹീസ് പി.പി നന്ദിയും പറഞ്ഞു.
#KMCC #workers #meeting #reception #meeting #held