---
title: "പുരസ്കാര നിറവിൽ; തുടർച്ചയായി മൂന്നാം തവണയും സ്വരാജ് ട്രോഫി സ്വന്തമാക്കി മരുതോങ്കര പഞ്ചായത്ത്"
english_title: "#end #award #Maruthonkara #Panchayat #won #SwarajTrophy #third #time #row"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/271044/end-award-maruthonkara-panchayat-won-swarajtrophy-third-time-row"
published_at: "2025-02-18T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b4328456032_award.jpg"
keywords: []
---

# പുരസ്കാര നിറവിൽ; തുടർച്ചയായി മൂന്നാം തവണയും സ്വരാജ് ട്രോഫി സ്വന്തമാക്കി മരുതോങ്കര പഞ്ചായത്ത്

> **Lead Summary:** **മരുതോങ്കര: **തുടർച്ചയായി മൂന്നാം തവണയും സ്വരാജ് ട്രോഫി സ്വന്തമാക്കി മരുതോങ്കര പഞ്ചായത്ത്.ഇത്തവണ രണ്ടാമതാണ്. 2022ൽ രണ്ടാം സ്ഥാനവും 2023 ൽ ഒന്നാം സ്ഥാനവും ലഭിച്ചിരുന്നു. 2023-24 വർഷം 14 വാർഡുകളിലായി നടത്തിയ മാലിന്യ ശുചിത്വ സംസ്കരണ പ്രവർത്തനമാണ് പ്രധാനമായും പുരസ്കാരത്തിന് അർഹമാക്കിയത്.

## Article Content

**മരുതോങ്കര: **തുടർച്ചയായി മൂന്നാം തവണയും സ്വരാജ് ട്രോഫി സ്വന്തമാക്കി മരുതോങ്കര പഞ്ചായത്ത്.ഇത്തവണ രണ്ടാമതാണ്. 2022ൽ രണ്ടാം സ്ഥാനവും 2023 ൽ ഒന്നാം സ്ഥാനവും ലഭിച്ചിരുന്നു. 2023-24 വർഷം 14 വാർഡുകളിലായി നടത്തിയ മാലിന്യ ശുചിത്വ സംസ്കരണ പ്രവർത്തനമാണ് പ്രധാനമായും പുരസ്കാരത്തിന് അർഹമാക്കിയത്.

മരുതോങ്കരയിലെ റോഡുകളും ആരോഗ്യ സ്ഥാപനങ്ങളും ഉൾപ്പെടെ മികച്ച രീതിയിലാക്കാൻ പഞ്ചായത്ത് നടത്തുന്ന പ്രവർത്തനങ്ങളും പ്രശംസനീയമാണ്. ആയുർവേദ ആശുപത്രിയും 56 ലക്ഷം രൂപ ചെലവിൽ നി ർമിച്ച ഹോമിയോ ആശുപത്രിയും മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്.

14 വാർഡുകളിലായി 28 ഹരിത കർമ സേനാംഗങ്ങളുണ്ട്. ഇവർക്ക് ഇലക്ട്രിക് വാഹനവും ലഭ്യമാക്കി. 54 മിനി എം സിഎഫും ഒരു എംസിഎഫും ഒരുക്കിയിട്ടുണ്ട്. പ്ലാൻ ഫണ്ട് വിനിയോഗത്തിലും നികുതിപിരിക്കുന്നതിലും നൂറ് ശതമാനമാണ്.

തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതൽ തൊഴിൽ ദിനം നൽകുന്ന പഞ്ചായത്തായി കുന്നുമ്മൽ ബ്ലോക്കിൽ മരുതോങ്കര സ്ഥാനം പിടിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/271044/end-award-maruthonkara-panchayat-won-swarajtrophy-third-time-row)