കുറ്റ്യാടി:(kuttiadi.truevisionnews.com) പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യ വേദി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ "സഹയാത്രികം 25"ശ്രദ്ധേയമായി. ജില്ലയിൽ നിന്നും ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന വിദ്യാരംഗം ഉപജില്ല കോഡിനേറ്റർമാർക്കും മുൻ കോഡിനേറ്റർമാർക്കുമുള്ള യാത്രയയപ്പ് കുറ്റ്യാടി ഗ്രീൻ വാലിയിൽ നടന്നു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിസൻ്റ് കെ.പി. ചന്ദ്രി ഉദ്ഘാടനം ചെയ്തു.


കുന്നുമ്മൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.എം. അബ്ദുറഹ്മാൻ അദ്ധ്യക്ഷനായി. ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ മനോജ് മണിയൂർ മുഖ്യാതിഥിയായി. ജില്ല വിദ്യാരംഗം കോഡിനേറ്റർ ബിജു കാവിൽ , ജയചന്ദ്രൻ മൊകേരി, ശ്രീനി പാലേരി, കെ.പി. ദിനേശൻ, എ. റഷീദ്, വി.എം. അഷ്റഫ്, ആർ. നിഷ , രഞ്ജീഷ് ആവള , പി.പി. ദിനേശൻ, വി.കെ. ബീന,ജി. അബ്ദുൾ റഷീദ്, പി.കെ. വാസു, വി.കെ. ജെസ്സി മോൾ, നവാസ് മൂന്നാം കൈ, കെ.കെ. ദീപേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
#companion#farewell #meeting #impressive