ആരോഗ്യം ആനന്ദം, അകറ്റാം അർബുദം; ക്യാൻസർ പ്രതിരോധ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ച് നരിപ്പറ്റ പഞ്ചായത്ത്

ആരോഗ്യം ആനന്ദം, അകറ്റാം അർബുദം; ക്യാൻസർ പ്രതിരോധ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ച്  നരിപ്പറ്റ പഞ്ചായത്ത്
Mar 6, 2025 04:13 PM | By Anjali M T

നരിപ്പറ്റ:(kuttiadi.truevisionnews.com) ആരോഗ്യം ആനന്ദം, അകറ്റാം അർബുദം എന്ന ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ നരിപ്പറ്റ പഞ്ചായത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നതിന്റെ ഭാഗമായി 30 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്കായി ക്യാൻസർ സ്ക്രീനിങ് ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

ആദ്യഘട്ടത്തിൽ രോഗം നേരത്തെ കണ്ടു പിടിച്ച് ചുരുങ്ങിയ ചെലവിൽ പൂർണമായും ഭേദമാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നരിപ്പറ്റയിൽ ഊർജ്ജിതമായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന ക്യാമ്പയിനിൽ 30 വയസ്സിന് മുകളിലുള്ള മുഴുവൻ സ്ത്രീകളും സ്ക്രീനിങ്ങിന് വിധേയരാകണമെന്ന് മെഡിക്കൽ ഓഫീസർ ഡോക്ടർ ഷാരോൺ.എം.എ. അറിയിച്ചു.


കൈവേലി കാഞ്ഞിരമുള്ള പൊയിലുപറമ്പത്ത് വെച്ച് നടന്ന ചടങ്ങിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ഷീജ.കെ.പി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എൻ.കെ.ഷാജി, ആശാ പ്രവർത്തകരായ സൈനി.സി.വി, നിഷ.എൻ.പി എന്നിവർ നേതൃത്വം നൽകി.

#Health #happiness#Cancer #Prevention #Screening #Camp #organized #Naripatta #Panchayat

Next TV

Related Stories
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

May 16, 2025 12:06 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

വടകര പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മികച്ച...

Read More >>
Top Stories










News Roundup