കോവുക്കുന്ന്:(kuttiadi.truevisionnews.com) മൊകേരി കായക്കൊടി റോഡിലെ കോവുക്കുന്ന് പ്രദേശത്ത് അപകടകരമായ ഭാഗത്ത് ജെ സി ഐ കുറ്യാടി ടൗൺ സേഫ്റ്റി മിറർ സ്ഥാപിച്ചു.കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിജിൽ ഒ പി ഉദ്ഘാടനം നിർവഹിച്ചു.


ജെ സി ഐ കുറ്റ്യാടി ടൗൺ പ്രസിഡൻ്റ് ജെ എഫ് എം അർജുൻ കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർമാരായ റഫീഖ് കൊടുവങ്ങൾ, അജിഷ , ജെസിഐ സോൺ വൈസ് പ്രസിഡൻറ് ജെസി സെനറ്റർ അജീഷ്, ജെസിഐ മുൻ പ്രസിഡണ്ട് ഗിരീഷ് വട്ടോളി , വാസിൽ കണ്ണോത്ത്, പ്രശോഭ് അമ്പലകുളങ്ങര, സന്തോഷ് വി പി തുടങ്ങിയവർ സംസാരിച്ചു. പ്രദേശവാസികളും പങ്കാളികളായി.
#JCI #Kuttyadi #Town #SafetyMirror #installed #dangerous #part #Kovukunn #area