ചെറിയകുമ്പളം:(kuttiadi.truevisionnews.com) "അയൽക്കാർ" കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ടി.കെ കരീമിന്റെ വീട്ട് മുറ്റത്ത് സംഘടിപ്പിച്ച സംഗമത്തിൽ എ.കെ അബ്ദുസ്സലാം റംസാൻ സന്ദേശം നൽകി.ടി.കെ കരീം അദ്ധ്യക്ഷത വഹിച്ചു .


എസ് എൻ ഷാനവാസ് ,ഉബൈദ് വാഴയിൽ , സത്യൻ കെ.പി , അനിത ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു . ചടങ്ങിൽ വച്ച് സ്കൗട്ട് & ഗൈഡിൽ രാജ്യ പുരസ്കാർ നേടിയ ജിനനന്ദ ആർ.ജെ, സംസ്ഥാന സ്കൂൾ തല ചെസ്സ് മത്സരത്തിൽ വിജയം നേടിയ സൻഹ ആബിദ് എന്നിവരെ ഉപഹാരം നൽകി ആദരിച്ചു . സുഗുണൻ പി സ്വാഗതവും ആബിദലി ആനേരി നന്ദിയും പറഞ്ഞു മുഹമ്മദ് നവറക്കോട്ട് റാഫി എൻ.എം രാജേഷ് കുമാർ , ടി സ്മിനേഷ് , വി രാമചന്ദ്രൻ എം.കെ എന്നിവർ നേതൃത്വം നൽകി. അംഗങ്ങൾ കുടുംബത്തോടൊപ്പം ചടങ്ങിൽ പങ്കെടുത്തു
#Iftarmeet #Cheriyakumbalam #Neighbors #group #organized #new