തൊട്ടില്‍പ്പാലം:(kuttiadi.truevisionnews.com) മാലിന്യമുക്ത നവകേരളം പദ്ധതിയുടെ 'ഇനി ഞാന്‍ ഒഴുകട്ടെ ' ക്യാമ്പയിന്റെ ഭാഗമായി കാവിലുംപാറ പഞ്ചായത്ത് നേതൃത്വത്തില്‍ തൊട്ടില്‍പ്പാലം പുഴ ശുചീകരിച്ചു.


ചൂരണി മുതല്‍ കായക്കൊടി അതിര്‍ത്തി വരെ 10 കിലോമീറ്റര്‍ ആണ് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ എണ്ണൂറിലധികം സന്നദ്ധ പ്രവര്‍ത്തകർ ചേർന്ന് ശുചീകരിച്ചത്. ഇ.കെ വിജയന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ജി ജോര്‍ജ് അധ്യക്ഷനായി. പഞ്ചായത്ത് അംഗം വി.കെ സുരേന്ദ്രന്‍ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.എം നിജേഷ് നന്ദിയും പറഞ്ഞു.
#Thottilpalam #river #cleaned #leadership #KavilumparaPanchayat