കുറ്റ്യാടി:(kuttiadi.truevisionnews.com) മരുതോങ്കര പഞ്ചായത്തിൽ ക്യു ആർ ടി ( ക്യൂക്ക് റിയാക്ഷൻ ടീം) രാസലഹരിക്കെതിരെ ബോർഡ് സ്ഥാപിച്ചു. കുറ്റ്യാടി ചെറിയ പാലം മുതൽ പശുക്കടവ് വരെയുള്ള പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനകീയ ജാഗ്രത സമിതികൾ യോഗം ചേർന്നാണ് ക്യൂ. ആർ ടി ക്ക് രൂപം നൽകിയത്.


എം ഡി എം എ കഞ്ചാവ് പോലെയുള്ള ലഹരി പദാർഥങ്ങൾ വിൽപ്പന നടത്തുകയും ഉപയോഗിക്കുകയോ ചെയ്‌താൽ അടികിട്ടുമെന്നും അതിനു ശേഷം പോലീസിൽ എൽപ്പിക്കുമെന്നും മൈക്കിലൂടെ അനൗൺസ് ചെയ്തിരിക്കുകയാണ്. പഞ്ചായത്തിന്റെ മുഴുവൻ ഭാഗങ്ങളിലും മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. ലഹരിക്കെതിരെയുള്ള മരുതോങ്കരയുടെ യുദ്ധം വിജയം കാണുമെന്ന് മരുതോങ്കര പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബാബുരാജ് പറഞ്ഞു.
#QuickReactionTeam #installs #antidrug #board#Maruthongara