ഭരതനാട്യം അരങ്ങേറ്റം; പതിനേഴ് കൊച്ചു കുട്ടികളുടെ ഭരതനാട്യം അരങ്ങേറ്റം ഇന്ന് ഊരത്ത് നൊട്ടിക്കണ്ടി ക്ഷേത്രത്തിൽ

 ഭരതനാട്യം അരങ്ങേറ്റം; പതിനേഴ് കൊച്ചു കുട്ടികളുടെ ഭരതനാട്യം അരങ്ങേറ്റം ഇന്ന് ഊരത്ത് നൊട്ടിക്കണ്ടി ക്ഷേത്രത്തിൽ
Mar 10, 2025 02:02 PM | By Anjali M T

കുറ്റ്യാടി:(kuttiadi.truevisionnews.com) ഭക്തിക്കും ആചാരാനുഷ്ഠാനങ്ങൾക്കും അപ്പുറം കൊച്ചു കുട്ടികളുടെ കലാപരമായ കഴിവുകൾക്ക് പ്രചോദനമാകുന്ന വേറിട്ട കാഴ്ചയ്ക്ക് വേദിയാവുകയാണ് ഊരത്ത് നൊട്ടിക്കണ്ടി ക്ഷേത്രം. ഗുളികൻതറ ഭഗവതി ക്ഷേത്ര സന്നിധിയിൽ ഇന്ന് (തിങ്കൾ) ഭരതനാട്യം അരങ്ങേറ്റം നടക്കും.

മൂന്നുവർഷമായി ഭരതനാട്യം പഠിച്ചു വരുന്ന കലാർപ്പണ നൃത്ത വിദ്യാലയത്തിലെ പതിനേഴ് കൊച്ചു കുട്ടികളുടെ ഭരതനാട്യം അരങ്ങേറ്റമാണ് രാത്രി ഏഴിനു ക്ഷേത്ര സന്നിധിയിൽ നടക്കുന്നത്.

ചിത്രരചന, യോഗ, നൃത്തം തുടങ്ങി കുട്ടികളുടെ കലാപരമായ കഴിവുകൾക്ക് ക്ഷേത്ര കമ്മിറ്റി പൂർണ പിന്തുണയുമായി രംഗത്തുണ്ട്. ഉത്സവങ്ങൾ നാടിന്റെ നന്മയും സൗഹാർദ്ദവും ഊട്ടി ഉറപ്പിക്കുമ്പോൾ കുട്ടികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനാസ്പദമായ പദ്ധതികൾക്ക് നൊട്ടിക്കണ്ടി ക്ഷേത്രം വരുംനാളിൽ തുടക്കം കുറിക്കുമെന്ന് ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് ടി.കെ.സന്ദീപ്, സെക്രട്ടറി പി.പി.ഗോപി, എൻ.കെ.അജീഷ്, പി.രജിലേഷ്, പി.പി.ബാബു എന്നിവർ അറിയിച്ചു.





#Bharatanatyam #debut#Seventeen #young #children #today #Nottikanditemple #Oorathu

Next TV

Related Stories
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

May 16, 2025 12:06 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

വടകര പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മികച്ച...

Read More >>
Top Stories










News Roundup