Mar 17, 2025 08:19 PM

പാതിരിപ്പറ്റ:(kuttiadi.truevisionnews.com) കുന്നുമ്മൽ പഞ്ചായത്ത് തല പഠനോത്സവം പാതിരിപ്പറ്റ യു.പി സ്കൂളിൽ വച്ച് കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഹേമാ മോഹൻ ഉദ്ഘാടനം ചെയ്തു.

പാതിരിപ്പറ്റ യു.പി സ്കൂളിലെ വിദ്യാർത്ഥികളുടെ സർഗ്ഗ പ്രതിഭകൾ പ്രകടമാക്കുന്ന 17 സ്റ്റാളുകൾ പ്രദർശിപ്പിച്ചു. രക്ഷിതാക്കൾക്കും കുട്ടികൾക്കും ഏറെ കൗതുകമുളവാക്കുന്ന പ്രദർശനങ്ങളും നടന്നു. AEO അബ്ദു റഹ്മാൻ മാസ്റ്റർ, BPC പവിത്രൻ മാസ്റ്റർ എന്നിവർ മുഖ്യ അതിഥികളായിരുന്നു .

പാതിരിപ്പറ്റ യു.പി സ്കൂൾ പ്രധാനാധ്യാപിക പി.സി ഗിരിജ ടീച്ചർ സ്വഗതവും വാർഡ് മെമ്പർവനജ ഒതയോത്ത് അധ്യക്ഷത വഹിച്ചു. PK കുഞ്ഞബ്ദുള്ള മാസ്റ്റർ , സനൂപ് മാസ്റ്റർ എന്നിവർ ആശംസകളറിയിച്ചു. NP രസിന ടീച്ചർ നന്ദി പറഞ്ഞു.

#study #festival #showcased #creative #talents #fascinating #UP #school

Next TV

Top Stories