തൊട്ടിൽപ്പാലം:(kuttiadi.truevisionnews.com) കാവിലും പാറ പഞ്ചായത്തിൽ മലയോര മേഖലയിലെ പൂതം പാറ - പൂളപ്പാറ നിവാസികൾ നല്ലൊരു റോഡിനായി കാത്തിരിപ്പ് തുടങ്ങി 50 വർഷത്തിലേറയായി. നാട്ടുകാർ വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച റോഡ് കുണ്ടും കുഴിയുമായി കിടക്കുകയാണ്. പ്രദേശവാസികൾ വർഷം തോറും കുഴി നികത്തിയാണ് വാഹനം എടുക്കുന്നത്.


2 കിലോമീറ്റർ ദൂരമുള്ള റോഡിൽ പകുതിയിലേറെ ഭാഗവും കാൽനട പോലും പറ്റാത്ത അവസ്ഥയാണ്. റോഡ് സൗകര്യം ഇല്ലാത്തതും കാട്ടുമൃഗ ശല്യവും കാരണം വീട്ടുകാരിൽ പകുതിയിലേറെ പേരും മറ്റ് സ്ഥലങ്ങളിലേക്ക് താമസം മാറി. അത്യാസന നിലയിലുള്ള രോഗികളെ വരെ കസേരയിൽ ഇരുത്തി ആശുപത്രിയിൽ എത്തിക്കേണ്ട അവസ്ഥയാണ്.
#Half #century#waiting #road#Poothampara#Poolapara #residents #lives#mess