മരുതോങ്കര: കോതോട് സഹൃദയ വായനശാല 60-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി മരുതോങ്കര ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളെ ആദരിച്ചു. ടി. എ മോഹനന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ് ഉദ്ഘാടനം ചെയ്തു.


വായനശാല പഞ്ചായത്ത് ഭരണ സമിതിക്ക് നൽകിയ ഉപഹാരം വായനശാല പ്രസിഡന്റ് ടി.എ.അനീഷിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് ഏറ്റുവാങ്ങി.
സമീറ ബഷീർ, കെ.സജിത്ത്, അജിതപവിത്രൻ, നിഷ ടി.എൻ, ബിന്ദു കുരാറ, റീന വി.പി (ക്ഷേമകാര്യ ചെയർ പേഴ്സൺ), രജിലേഷ്.പി, ഡെന്നി തോമസ് (ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ), ബാബു രാജ്.സി.പി (വികസന കാര്യ ചെയർമാൻ), ശോഭ അശോകൻ (വൈസ് പ്രസിഡന്റ്), തോമസ് കാഞ്ഞിരത്തിങ്കൽ, വനജ പട്ട്യാട്, സീമ പാറച്ചാലിൽ, ടി.പി ആലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ഒ.ദിനേശൻ, കെ. സജിത്ത് (പഞ്ചായത്ത് പ്രസിഡന്റ്) എന്നിവർ നേതൃത്വം നൽകി.
#Sahrudaya #Library #honors #public #representatives #Maruthongara