കാവിലുംപാറ: കാവിലുംപാറ ഫെസ്റ്റിൻ്റെ ഭാഗമായുള്ള ലിറ്ററേച്ചർ ഫെസ്റ്റ് കവിയും ഗാനരചയിതാവുമായ ബിന്ദു ഇരുളം ഉദ്ഘാടനം ചെയ്തു. കാവിലുംപാറ പഞ്ചായത്ത് പ്രസിഡൻ്റ് പി ജി ജോർജ് അധ്യക്ഷനായി.


നാടക പ്രവർത്തകൻ സുവിരൻ, കുഞ്ഞിക്കണ്ണൻ വാണിമേൽ, വിനിഷ് പാലയാട്. ശ്രീജിത് കൈവേലി, സുധീഷ് കൃഷ്ണ, ചന്ദ്രൻ പൂക്കാട്, അഹമ്മദ്, ബിബിൻ ബോസ്, ഡോ. എം ലിനീഷ്, എ കെ അഗസ്തി, പി പി സജിത് കുമാർ എന്നിവർ സംസാരിച്ചു.
കവിയരങ്ങ്, എഴുത്തുകാരുടെ സംവാദം, സിനിമ ചർച്ച, നാടക വർത്തമാനം, പാട്ടും പറച്ചിലും തുടങ്ങിയ പരിപാടികൾ നടന്നു.
#Kavilumpara #Fest #Literature #Festival