മരുതോങ്കര: പഞ്ചായത്ത് നേതൃത്വത്തിൽ 19,22,23 തീയതികളിൽ നടക്കുന്ന തൊഴിലുറപ്പ് തൊഴിലാളി കലോത്സവം 'ചിലമ്പൊലിയുടെ ' യുടെ ഭാഗമായി കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.


മൊയിലോത്തറയിൽ ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് അധ്യക്ഷനായി. 19 ന് കാർഷിക മത്സരവും 22,23 തീയതികളിൽ കലാമത്സര വും നടക്കും..
പഞ്ചായത്തിലെ 14 വാർഡുകളിലായി 2400 തൊഴിലുറപ്പ് തൊഴികളികളുണ്ട്. ഇതിൽ 1630 പേർക്ക് 100 ദിവസം തൊഴിൽ നൽകി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ഒ ദിനേശൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സി പി ബാബുരാജ്, ടി. എൻ നിഷ, എൻ. കെ ഷിജു, എന്നിവർ സംസാരിച്ചു.
#Employment #Guaranteed #Workers #Arts #Festival #Sports #competitions #organized #Moilothara