നരിപ്പറ്റ:(kuttiadi.truevisionnews.com)തങ്ങൾക്ക് ആദ്യാക്ഷരം പകർന്നു കിട്ടിയ വിദ്യാലയ മുറ്റത്ത് വർഷങ്ങൾക്കു ശേഷം പൂർവ്വ വിദ്യാർത്ഥികളായ ഡോക്ടർമാരുടെ ഒത്തുചേരൽ വേറിട്ടതായി. നമ്പ്യത്താംകുണ്ടിലെ ചീക്കോന്ന് എം.എൽ.പി സ്കൂളിലായിരുന്നു ഈ അപൂർവ്വ കൂടിച്ചേരൽ.
തങ്ങളുടെ പ്രിയപ്പെട്ട നാട്ടുകാരെ പരിശോധിച്ച് രോഗനിർണ്ണയം നടത്തിയും ആരോഗ്യ ബോധവൽക്കരണം നടതിയുമാണ് ഒത്തുചേരൽ വേറിട്ടതാക്കിയത്. സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമത്തോടനുബന്ധിച്ച് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ വയനാട് മെഡിക്കൽ കോളജ് അസി. പ്രൊഫസർ ഡോ. സക്കീർ, പട്ടാമ്പി താലൂക്ക് ആശുപത്രിയിലെ പീഡിയാട്രീഷ്യൻ ഡോ. നൗഷാദ്, നരിപ്പറ്റ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. സുഹാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കാമ്പസ് മെഡികെയർ എന്ന പേരിലുള്ള പരിപാടി.
നാട്ടിലെ മറ്റു ഡോക്ടർമാരായ മുഹമ്മദ് ഫവാസ്, സുബിന ബസാനിയ, മിന്ന ബസാനിയ, ഷാസ് അഹമ്മദ് തുടങ്ങിയവരും പങ്കെടുത്തു. കൂടാതെ നരിപ്പറ്റ ഹെൽത്ത് സെൻ്ററിലെ ജെ.എച്ച്.ഐ എൻ.കെ ഷാജിയും സംഘവും കൂട്ടിനെത്തി.
#Medical-camp #Gurudakshina#Gathering #alumni #doctors #turns