കുറ്റ്യാടി: (kuttiadi.truevisionnews.com) വേളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം എൽ ഡി എഫിന്. സി പി ഐ എം ലെ പി എം കുമാരൻ മാസ്റ്ററെ വൈസ് പ്രസിഡണ്ടായി തെരഞ്ഞടുത്തു. മുസ്ലിം ലീഗ് വിമത സ്ഥാനാർത്ഥിയെയാണ് പരാജയപ്പെടുത്തിയത്.


എൽ ഡി എഫ് ന് ഏഴ് വോട്ടും, വിമതർക്ക് അഞ്ച് വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി. യു ഡി എഫിൽ കോൺഗ്രസിൻ്റെ മൂന്നും, ലീഗിലെ ഒന്നും, വെൽഫെയർ പാർട്ടിയിലെ ഒരാംഗവും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. യു ഡി എഫിലെ ധാരണപ്രകാരം പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനങ്ങൾ വെച്ചുമാറുന്നതിനെ ചൊല്ലിയുള്ള തർക്കങ്ങളാണ് തെരഞ്ഞെടുപ്പിൽ കലാശിച്ചത്.
പ്രസിഡണ്ട് നയീമ കുളമുള്ളതിൽ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ ലീഗ് നേതൃത്വം നടപടി എടുത്തിരുന്നു. പ്രസിഡണ്ടിനെതിരെയുള്ള അവിശ്വാസപ്രമേയം കഴിഞ്ഞ ദിവസം തള്ളിയിരുന്നു. യു ഡി എഫിൽ ലീഗിന് ആറും കോൺഗ്രസിൻ്റെ മൂന്നും അംഗങ്ങളാണ് ഉണ്ടായിരുന്നത്.
PM Kumaran Master lead LDF kuttiadi Velom Panchayath vice president