തൊട്ടില്‍പാലം: കാവിലും പാറയിലെ വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന ഐ.എന്‍.ടി.യു.സി തൊഴിലാളികളുടെ സംഗമവും ജന്മദിനാഘോഷവും ശ്രദ്ധേയമായി. പരിപാടി തൊട്ടില്‍പാലം വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ. രാജീവ് ഉദ്ഘാടനം ചെയ്തു.


മണ്ഡലം പ്രസിഡന്റ് പി.കെ ബാബു അധ്യക്ഷത വഹിച്ചു. താഴിലുറപ്പ് തൊഴിലാളികളുടെ വേദന കുടിശിക അടിയന്തരമായി വിതരണം ചെയ്യണമെന്നും, സരസ് മേളക്ക് കുടുംബശ്രീകളില്‍ നിന്നും നടത്തുന്ന നിര്‍ബന്ധിത പിരിവ് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അംഗന്‍വാടി വര്‍ക്കര്‍മാര്‍ സെക്രട്ടിയേറ്റ് നടയില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത ജീവനക്കാരെയും മുതിര്‍ന്ന ഐ.എന്‍.ടി.യു.സി, സേവാദള്‍ നേതാക്കളായ പി.വി ചാത്തുനായര്‍, എന്‍.കെ ദാമോദരന്‍ എന്നിവരെയും ആദരിച്ചു. ചടങ്ങില്‍ ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാണി മുഖ്യ പ്രഭാഷണം നടത്തി.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ജമാല്‍ കോരംങ്കോട്ട്, മണ്ഡലം പ്രസിഡണ്ട് പി.ജി സത്യനാഥ്, യുഡിഫ് കണ്‍വീനര്‍ കെ.സി ബാലകൃഷ്ണന്‍, ഐ.എന്‍.ടി.യു.സി ജില്ലാ നേതാക്കളായ ടി.വി മജീദ്, പി. സുമലത, കെ.ടി.കെ അശോകന്‍, റോബിന്‍ ജോസഫ്, വി.പി സുരേഷ്, സി.പി ജിനചന്ദ്രന്‍, ബിന്ദു കൂരാറ, പപ്പന്‍ തൊട്ടില്‍പാലം, പി.വി ചാത്തു നായര്‍, എന്‍.കെ രാജന്‍, എന്‍.കെ ദാമോദരന്‍, ിബി ജോസഫ്, പി.കെ പ്രേമന്‍, സുരേഷ് ബാബു ( കെഎസ്ഇബി), രാജീവന്‍ (കെഎസ്ആര്‍ടിസി), റോബി വാതപ്പള്ളി, രഞജിത്ത് കുമാര്‍, ജിജി പാറശ്ശേരി, കെ.പി സെബാസ്റ്റ്യന്‍, ആകാശ് ചീത്തപ്പാട്, പി.കെ വിജയന്‍, എം.ടി നാരായണന്‍, ഭാസ്‌കരന്‍ ചീത്തപ്പാട്ട്, ഡെയ്‌സി, എന്‍.പി രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
INTUC Birthday celebration workers meeting Kavilumpara kuttiadi