വട്ടോളിയിൽ ഗാന്ധിജിയുടെ പൂർണ്ണകായ പ്രതിമ സ്ഥാപിച്ചു

വട്ടോളിയിൽ ഗാന്ധിജിയുടെ പൂർണ്ണകായ പ്രതിമ സ്ഥാപിച്ചു
Oct 6, 2021 10:13 PM | By Vyshnavy Rajan

വട്ടോളി : വരും തലമുറയിൽ ഇന്ത്യയുടെ ചരിത്രത്തിന്റെ ശരിയായ രൂപം പകർന്നു കൊടുത്താൽ മാത്രമെ നമ്മുടെ മതേതരത്വവും ജനാധിപത്യവും നിലനിൽക്കുകയുളളുവെന്ന് കെ മുരളീധരൻ എം പി അഭിപ്രായപ്പെട്ടു.വട്ടോളി നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്ഥാപിച്ച ഗാന്ധിജിയുടെ പൂർണ്ണകായ പ്രതിമയുടെ അനാച്ഛാദനം മുരളീധരൻ നിർവ്വഹിച്ചു. നൂറ്റാണ്ടുകളുടെ യാതനകളും കോളനി വാഴ്ചകളുടേയും ബ്രിട്ടീഷ് ഭീകരതയുടെയും ചരിത്രത്തിന്റെ ഒരു ശതമാനം പോലും നമ്മുടെ കുട്ടികൾ അറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ക്കൂൾ മാനേജർ വി. എം ചന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വാർഡ് മെമ്പർ സജിത സി പി , ടി.പ്രസീദ് പി.ടി.എ.പ്രസിഡണ്ട് , അരയില്ലത്ത് രവി , രാജഗോപാൽ കാരപ്പറ്റ , കെ.പി.രാജൻ, പ്രിൻസിപ്പാൾ എ.മനോജൻ , ഹെഡ് മിസ് സ് കെ.പ്രഭാനന്ദിനി , കെ.പി കരുണൻ , എ.വി. നാസറുദ്ദീൻ, പറമ്പത്ത് കുമാരൻ , വാസു മാസ്റ്റർ, എൻ.വി ചന്ദ്രൻ ,രജീഷ് കെ.പി. തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി നിർമ്മിച്ച നിധിൻ മുരളി രചനയും സംവിധാനവും നിർവ്വഹിച്ച കൂട് എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രകാശനകർമ്മവും വേദിയിൽ നടന്നു.

A complete statue of Gandhiji was erected at Vatoli

Next TV

Related Stories
Top Stories