---
title: "മാപ്പിള കലാ അക്കാദമി  അംഗത്വ പ്രചാരണം തുടങ്ങി "
english_title: "Mappila Kala Akademi membership campaign started"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/44354/mappila-kala-akademi-membership-campaign-started"
published_at: "2022-05-22T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628a4e19590d5_angathwam.jpg"
keywords: []
---

# മാപ്പിള കലാ അക്കാദമി  അംഗത്വ പ്രചാരണം തുടങ്ങി 

> **Lead Summary:** **കുറ്റ്യാടി: **കേരള മാപ്പിള കലാ അക്കാദമി അംഗത്വ പ്രചാരണത്തിന് കോഴിക്കോട് ജില്ലയിൽ തുടക്കമായി. ജില്ലാ തല ഉദ്ഘാടനം കുറ്റ്യാടിയിൽ ഗായകൻ രവി പൂളക്കൂലിന് മെമ്പർഷിപ്പ് നൽകി മാപ്പിള കവി കുന്നത്ത് മൊയ്തു മാസ്റ്റർ നിർവഹിച്ചു.

## Article Content

**കുറ്റ്യാടി: **കേരള മാപ്പിള കലാ അക്കാദമി അംഗത്വ പ്രചാരണത്തിന് കോഴിക്കോട് ജില്ലയിൽ തുടക്കമായി. ജില്ലാ തല ഉദ്ഘാടനം കുറ്റ്യാടിയിൽ ഗായകൻ രവി പൂളക്കൂലിന് മെമ്പർഷിപ്പ് നൽകി മാപ്പിള കവി കുന്നത്ത് മൊയ്തു മാസ്റ്റർ നിർവഹിച്ചു.

എം ഐ യു പി സ്കൂളിൽ നടന്ന ചടങ്ങിൽ അക്കാദമി ജില്ലാ പ്രസിഡൻ്റ് എം കെ അഷ്റഫ് അധ്യക്ഷനായി . ജനറൽ സെക്രട്ടറി നൗഷാദ് വടകര സ്വാഗതം പറഞ്ഞു.

ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് അംഗം സെഡ് എ സൽമാൻ, കെ പി മജീദ് മാസ്റ്റർ, ജമാൽ കുറ്റ്യാടി, ലിയാഖത്ത് കുളങ്ങരത്താഴ, മുഷ്താഖ് തീക്കുനി, ലത്തീഫ് കാക്കുനി, സൈനബ ചെറിയ  കുമ്പളം , ത്വാഹിറ സൽമാൻ എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/44354/mappila-kala-akademi-membership-campaign-started)