---
title: "വേളം  കോഴിമാലിന്യ മുക്തം; അറവുമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്ക്കരിക്കും"
english_title: "Poultry waste free and carcass waste will be treated scientifically"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/44427/poultry-waste-free-and-carcass-waste-will-be-treated-scientifically"
published_at: "2022-05-23T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628b19959bdf0_Untitled-1.jpg"
keywords: []
---

# വേളം  കോഴിമാലിന്യ മുക്തം; അറവുമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്ക്കരിക്കും

> **Lead Summary:** **കുറ്റ്യാടി :** വേളം ഇനിമുതൽ കോഴിമാലിന്യമുക്ത പഞ്ചായത്ത്. മാലിന്യമുക്ത പഞ്ചായത്തായി മാറുന്നതിനുള്ള പദ്ധതികൾക്ക് വേളത്ത് തുടക്കമായി.

## Article Content

**കുറ്റ്യാടി :** വേളം ഇനിമുതൽ കോഴിമാലിന്യമുക്ത പഞ്ചായത്ത്. മാലിന്യമുക്ത പഞ്ചായത്തായി മാറുന്നതിനുള്ള പദ്ധതികൾക്ക് വേളത്ത് തുടക്കമായി.

കോഴിമാലിന്യത്തിൽനിന്ന് വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷ്യവസ്തുക്കൾ നിർമിക്കുന്ന താമരശ്ശേരിയിലെ ഫ്രഷ്‌ കട്ട് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് പരിധിയിലെ മുഴുവൻ കോഴിയിറച്ചി വിൽപ്പനകേന്ദ്രങ്ങളിലെയും അറവുമാലിന്യങ്ങൾ ശാസ്ത്രീയമായി സൂക്ഷിക്കും. ഇത് ഫ്രഷ് കട്ട് പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ താമരശ്ശേരിയിലെ സംസ്കരണകേന്ദ്രത്തിൽ എത്തിക്കും. കോഴിമാലിന്യം കിലോയ്ക്ക് ഏഴുരൂപ നിരക്കിലാണ് ശേഖരിക്കുക.

പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് നയീമ കുളമുള്ളതിൽ നിർവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ഇ. ഷാനവാസ്, വാർഡംഗം അനിഷ പ്രദീപ്, ജെ.എച്ച്.ഐ. കെ.വി. റഷീദ്, ഫ്രഷ് കട്ട്‌ ജനറൽ മാനേജർ യൂജിൻ ജോൺസൺ, റിജേഷ് വളയം തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/44427/poultry-waste-free-and-carcass-waste-will-be-treated-scientifically)