---
title: "ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക്‌ കായക്കൊടിയിൽ തുടക്കമായി"
english_title: "We also started the project to cultivate in Kayakodi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/48899/we-also-started-the-project-to-cultivate-in-kayakodi"
published_at: "2022-06-14T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a8a5bd11a3d_farming.jpg"
keywords: []
---

# ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക്‌ കായക്കൊടിയിൽ തുടക്കമായി

> **Lead Summary:** **കായക്കൊടി : **പച്ചക്കറിക്കൃഷിയിൽ സ്വയംപര്യാപ്തത കൈവരിക്കുക, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പ് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക്‌ കായക്കൊടി ഗ്രാമപഞ്ചായത്തിൽ തുടക്കമായി.

## Article Content

**കായക്കൊടി : **പച്ചക്കറിക്കൃഷിയിൽ സ്വയംപര്യാപ്തത കൈവരിക്കുക, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പ് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക്‌ കായക്കൊടി ഗ്രാമപഞ്ചായത്തിൽ തുടക്കമായി.

പദ്ധതി ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ പി ഷിജിൽ അധ്യക്ഷനായി. കൃഷിഭവൻ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.

പട്ടർകുളങ്ങരയിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് സജീഷ എടക്കുടി, പഞ്ചായത്ത്‌ അംഗങ്ങളായ കെ ഉമ, സരിത മുരളി, വഹിദ, കെ.പി ബിജു, എ.കെ അബ്ദുൾ ലത്തീഫ് കെ കെ ഷനിത്ത്, ജനപ്രതിനിധികൾ, രാഷ്ട്രീയപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/48899/we-also-started-the-project-to-cultivate-in-kayakodi)