കുറ്റ്യാടി: കുറ്റ്യാടിയിൽ ഇനി വോളിബോളിന്റെ നാളുകൾ.
വോളി ലവേഴ്സ് കുറ്റ്യാടിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വോളിബോൾ ടൂർണമെന്റ് ഫെബ്രുവരി അഞ്ച് മുതൽ എട്ട് വരെയാണ്.
മരുതോങ്കര റോഡിലുള്ള മെറാക്കി ഗ്രൗണ്ടിൽ വെച്ചാണ് നടക്കുക. മലേനകണ്ടി മൊയ്തു ഹാജി മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയും റണ്ണേർസ് ട്രോഫിക്ക് വേണ്ടിയും നടത്തപ്പെടുന്ന ടൂർണമെൻറ് പഴയ നിയമമനുസരിച്ചാണ് നടത്തുക.
ടൂർണമെന്റിൽ പ്രമുഖ കളിക്കാർ അണി നിരക്കും. കുറ്റ്യാടിയുടെ വോളിബോൾ ആരവത്തെ നെഞ്ചേറ്റാൻ ഒരുങ്ങുകയാണ് കുറ്റ്യാടിക്കാർ.
Now are the days of volleyball in Kuttyati; The tournament will begin on February 5