മരുതോങ്കര: മരുതോങ്കര ഗ്രാമപഞ്ചായത്തിന് പുതിയ ആസ്ഥാന മന്ദിരം ഒരുങ്ങുന്നു. ഗ്രാമ പഞ്ചായത്തിന്റെ പുതിയ കെട്ടിട നിർമാണത്തിന്റെ ശിലാ സ്ഥാപനം കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്തു.
എംഎൽഎമാരായ മാരായ ഇ കെ വിജയൻ , കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ , മരുതോങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് , കെ ചന്ദ്രി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, നാട്ടുകൾ എന്നിവർ ചടങ്ങിൽ നിറ സാന്നിധ്യമായി.
ജില്ലയിലെ ഏറ്റവും മികച്ച പഞ്ചായത്തിനുള്ള അംഗീകാരമായ സ്വരാജ് ട്രോഫിയും, മഹാത്മ പുരസ്കാരവും മരുതോങ്കര ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കിയിരുന്നു.
പഞ്ചായത്ത് ഭരണ സമിതിക്കും നിർവഹണ ഉദ്യോഗസ്ഥർക്കും , മറ്റും പൗരാവലി യുടെ സ്വീകരണവുമുണ്ടായിരുന്നു. ചടങ്ങിൽ ഭാരതീയ ചികിത്സ വകുപ്പിന്റെ സാന്ത്വന പരിചരണ പരിപാടിയായ 'സ്നേഹധാര' യുടെ ഉദ്ഘാടനവും നടന്നു.
to the new building; New headquarters building for Maruthonkara